ചെറുതെങ്കിലും ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി സഞ്ജു
ന്യൂഡൽഹി : ഇന്ത്യയ്ക്കുവേണ്ടി 16 ഏകദിനവും 57 ട്വന്റി 20 യും കളിച്ച സഞ്ജു സാംസണ് ലോകകപ്പിൽ അരങ്ങേറ്റ മത്സരമായിരുന്നു കഴിഞ്ഞ ദിവസം. 2024 ട്വന്റി 20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും അന്ന് ഒരു മത്സരംപോലും കളിക്കാൻ അവസരം കിട്ടിയില്ല. ഇക്കുറിയും ആദ്യ മത്സരത്തിൽ സഞ്ജു ഇലവനിലുണ്ടായിരുന്നില്ല. അസുഖബാധിതനായ അഭിഷേക് ശർമയ്ക്ക് വിശ്രമം നൽകിയതോടെയാണ് നമീബിയക്കെതിരേ ഓപ്പണറായി എത്തിയത്. നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ലെങ്കിലും ന്യൂസീലൻഡിനെതിരായ പരമ്പരയിൽ പതറിയ സഞ്ജുവായിരുന്നില്ല മൈതാനത്ത്. റൂബൻ ട്രംപൽമാൻ എറിഞ്ഞ […]



