ആലപ്പുഴയിൽ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി
ആലപ്പുഴ: കുത്തിയതോട്ടിൽ അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. രാധയും ഗിരീഷും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഗിരീഷ് മദ്യപാനിയായതുകൊണ്ട് രണ്ട് മക്കളുമായി ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അമ്മ മരിച്ചെന്നും മരണാനന്തരചടങ്ങുകൾ താൻ ഒറ്റയ്ക്ക് ചെയ്‌തെന്നും ഗിരീഷ് മദ്യലഹരിയിൽ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ അമ്മ മരിച്ചെന്നാണ് ഇയാൾ […]



