അരീക്കോട് ബ്ലോക്കില്‍ അക്കൗണ്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 20നും 35നും മധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യുവതികള്‍ക്കും മലയാളം ഡി.ടി.പി. അറിയുന്നവര്‍ക്കും അക്കൗണ്ടിങ് മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. 2026 ഫെബ്രുവരി ഒന്നിന് […]
എ.ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള സാധനങ്ങള്‍ ഓണ്‍ലൈനായി ലേലം ചെയ്യുന്നു
ആലപ്പുഴ ജില്ലാ എ.ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗ്യമല്ലാത്ത സ്‌പെയര്‍പാര്‍ട്ട്‌സ്, ഉപയോഗിച്ച ഓയില്‍, ടയര്‍, ട്യൂബ് എന്നിവ എം.എസ്.റ്റി.സി പോര്‍ട്ടല്‍ മുഖന ഫെബ്രുവരി 16 രാവിലെ 11 മണി മുതല്‍ 4.30 വരെ ഓണ്‍ലൈനായി ലേലം നടത്തും. ഫോണ്‍: 0477 2239326. (പിആർ/എഎൽപി/334)
വീട്ടിൽ ഒരുകിലോ MDMA
തേഞ്ഞിപ്പലം (മലപ്പുറം) : കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച വൻ രാസലഹരി ശേഖരവും 21 ലക്ഷം രൂപയും പിടികൂടി. ചേലേമ്പ്ര സ്വദേശി പെരിഞ്ചിക്കര അസീസിന്റെ(53) വീട്ടിൽനിന്നാണ് 1.16 കിലോ എംഡിഎംഎ പിടികൂടിയത്. ഇതിന് ഒരുകോടിയോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസീസിനെയും ഇയാളുടെ ഭാര്യ കമറുന്നീസ(50)യെയും അസീസിന്റെ മകൻ ജാസിറിന്റെ സുഹൃത്തായ സലാവുദ്ദീൻ എന്നയാളെയും പോലീസ് അറസ്റ്റ്‌ചെയ്തു. അസീസിന്റെ മകൻ ജാസിർ ഒളിവിൽപോയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. തേഞ്ഞിപ്പലം പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി […]
ലോക്‌സഭാ സ്‌പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ്
ന്യൂഡൽഹി : പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ലോക്‌സഭ സ്‌പീക്കർ ഓം ബിർല ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ സ്‌പീക്കർ സഭയിലെത്തില്ലെന്നാണ് സൂചന. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച അവസാനിക്കും. ലോക്‌സഭയിൽ ഇന്നും ബഡ്‌ജറ്റിന്മേലുള്ള ചർച്ച തുടരും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് സഭയിൽ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചർച്ചയ്‌ക്ക് മറുപടി നൽകും. അതേസമയം, ലോക്‌സഭാ സ്‌പീക്കറെ നീക്കാനുള്ള നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും. […]
ശബരിമല സ്വർണക്കൊള്ള
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേർക്കുകൂടി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിലെ ജുവലറി ഉടമയും കേസിലെ പ്രതിയുമായ ഗോവർദ്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനിട്‌സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍. ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ 17ന് ഇഡി ചോദ്യം ചെയ്യും. കടവന്ത്രയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് […]
പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും
തിരുവനന്തപുരം : നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം,പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പുകവലിക്കുന്നതും,നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നതും തടയാൻ സിറ്റി പൊലീസ് കമ്മീഷണർ കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 187 പേർക്ക് പിഴ ചുമത്തി.50 കോപ്റ്റ കേസുകളും,7എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തു.പൊലീസ് സബ് ഡിവിഷനുകളിലെ 231 കടകളിലും,105 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുമായാണ് പൊലീസ് പരിശോധന നടത്തിയത്.കോപ്റ്റ നിയമപ്രകാരം വരും ദിവസങ്ങളിലും നഗരത്തിൽ പരിശോധന തുടരും
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്
നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഫെബ്രുവരി 18 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും […]
ഇന്നത്തെ (ഫെബ്രുവരി 11 ) പരിപാടി
വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത യൂണിക് ഐ ഡി കാർഡ് വിതരണം രാവിലെ 11:30 ന് സെക്രട്ടേറിയേറ്റ് പി ആർ ചേമ്പറിൽ മന്ത്രി ശ്രീ വി ശിവൻകുട്ടി. ** മാധ്യമ പ്രവർത്തക സുഹൃത്തുക്കൾക്ക് സ്വാഗതം. ** പബ്ലിസിറ്റി ഓഫിസർ, ലേബർ കമ്മിഷണറേറ്റ്, തിരുവനന്തപുരം.
ഹോമിയോ ഫാര്‍മസിസ്റ്റ്: കൂടിക്കാഴ്ച 23 ന്
നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഫെബ്രുവരി 23 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. […]
ചിറയ്ക്കരക്കാവ് ഭഗവതി ക്ഷേത്രം
കല്ലമ്പലം: കീഴ്പേരൂർ ചിറയ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 17 ന് ആരംഭിച്ച് 25 ന് സമാപിക്കും. 17 ന് രാവിലെ 7.30 ന് തൂക്കം രജിസ്ട്രേഷനും വ്രതാരംഭവും.19ന് രാത്രി 8 ന് തോറ്റംപാട്ട്, 8.30 ന് സംഗീത കച്ചേരി. 20 ന് വൈകിട്ട് 6.30 ന് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡോ.എം.ജി ശശിഭൂഷൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ജെ.രാജഗോപാലൻ നായർ അദ്ധ്യക്ഷനാകും. 21 ന് രാവിലെ 7.30 ന് പ്രഭാത ഭക്ഷണം, […]
