ആശാ സമരത്തിന്റെ ഒന്നാം വാർഷികം
തിരുവനന്തപുരം : ആശാ സമരത്തിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി.2025 ഫെബ്രുവരി 10ന് ആരംഭിച്ച് 266 ദിവസം നീണ്ടുനിന്ന രാപകൽ സമരത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ (കെ.എ.എച്ച്.ഡബ്ല്യു.എ) നേതൃത്വത്തിലായിരുന്നു പരിപാടി.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ആശാപ്രവർത്തകർ പങ്കെടുത്തു. കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പ്രതിമാസ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക,ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം അനുവദിക്കുക,പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ […]
ആനയറ വേൾഡ് മാർക്കറ്റിൽ വൈഗ കാർഷിക പ്രദർശന മേള
തിരുവനന്തപുരം : സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈഗ കാർഷിക പ്രദർശന വിപണന മേളയുടെ ഏഴാം പതിപ്പ് 11മുതൽ16വരെ ആനയറ വേൾഡ് മാർക്കറ്റ് മൈതാനത്ത് നടക്കുമെന്ന് മന്ത്രി പി.പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.11ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി,കെ.എൻ.ബാലഗോപാൽ,എ.കെ.ശശീന്ദ്രൻ,ജി.ആർ.അനിൽ,ചിറ്റയം ഗോപകുമാർ,മേയർ വി.വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. വനിതാ കർഷകരെ കുറിച്ച് തയ്യാറാക്കിയ ‘കാർഷിക വഴിയിലെ പെൺചുവടുകൾ’ എന്ന പുസ്തകം ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം […]
ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം
ചെറുവണ്ണൂർ : ‘തന്തപ്പേര്’ എന്ന മലയാളസിനിമയിലൂടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മൂന്ന് പുരസ്കാരം കരസ്ഥമാക്കിയ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം. ആവള ബ്രദേഴ്സ് കലാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനപരിപാടി സിനിമാസംവിധായകൻ സിബി മലയിൽ ഉദ്ഘാടനംചെയ്തു. സംവിധായകൻ കമൽ ഉപഹാരംനൽകി. ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ അധ്യക്ഷയായി. കേരള ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരംനേടിയ കോൽക്കളി കലാകാരൻ വി. നാരായണൻനായർ, സൗത്ത് ഏഷ്യൻ കോംപാക്ട് ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ അലന്റബാ റോസ് എന്നിവരെ ആദരിച്ചു. […]
പെണ്ണും പൊറാട്ടും ട്രെയിലർ കണ്ട് അമ്പരന്ന് മലയാളികൾ
നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. മോഹൻലാൽ, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ബേസിൽജോസഫ് , മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സിബി മലയിൽ, രഞ്ജിത് തുടങ്ങി പ്രമുഖർ സോഷ്യൽ മീഡിയയയിലൂടെ വളരെ ആവേശത്തോടെ ട്രെയിലർ പങ്കുവച്ചു . സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി, പുതുമുഖങ്ങളോടൊപ്പം ഒരുക്കുന്ന ചിത്രം, മലയാളത്തിൽ ഇതുവരെ […]
സ്ത്രീ സൗഹൃദം പ്രഖ്യാപനങ്ങളിൽ പോരാ
തിരുവനന്തപുരം : ഏത് അർദ്ധരാത്രിയിലും പുറത്തിറങ്ങി നടക്കാനാകുന്ന,ഏറ്റവും സുരക്ഷിത നഗരമായി തലസ്ഥാനം മാറണമെന്നാണ് നഗരത്തിലെ സ്ത്രീകളുടെ ആവശ്യം. നിർഭയമായി ജീവിക്കാനുള്ള ധൈര്യം ഓരോരുത്തർക്കും വരുമ്പോഴാണ് ഒരു നഗരം പൂർണമാകുന്നത്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും,കേരള പൊലീസിന്റെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പലതും ഇന്ന് കടലാസിൽ മാത്രം ഒതുങ്ങി. ചിലതാണെങ്കിലോ പേരിനുമാത്രം നടപ്പാക്കി. ഇന്നും പൊതു സ്ഥലങ്ങളിൽപ്പോലും സ്ത്രീകളോടുള്ള ആക്രമണങ്ങളും അപമാനവും സ്ഥിരമാണ്. കോടികൾ മുടക്കി കേന്ദ്ര – സംസ്ഥാന സർക്കാർ സ്ത്രീ സുരക്ഷയ്ക്കുള്ള പിങ്ക് […]
സ്ഥലംമാറ്റ മാനദണ്ഡങ്ങൾ
കൊച്ചി : ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരട് മാനദണ്ഡങ്ങളിൽ അപാകതകളെന്ന് ആരോപണം. പതിറ്റാണ്ടിലേറെയായി അന്യജില്ലകളിൽ ജോലി ചെയ്യുന്നവർക്ക് സ്വന്തം നാട്ടിലേക്ക് വരാനുള്ള വഴിയടയുമെന്ന ആശങ്കയിൽ അദ്ധ്യാപകർ. അന്യജില്ലയിലെ (ഔട്ട് സ്റ്റേഷൻ) സർവീസിനുശേഷം തിരിച്ചെത്തുന്ന അദ്ധ്യാപകർ സ്വന്തം ജില്ലയിൽ അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ, ഔട്ട് സ്റ്റേഷൻ സർവീസ് രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടു വർഷത്തിനു ശേഷം സ്ഥലം മാറ്റുമ്പോൾ പതിറ്റാണ്ടിലേറെ അന്യജില്ലകളിലുള്ള അദ്ധ്യാപകർക്ക് സ്വന്തം ജില്ലയിലേക്ക് വരാൻ സാഹചര്യം ലഭിക്കുമായിരുന്നു. രണ്ടു […]
സ്വന്തം ഭൂമിയിൽ ഈ മരമുണ്ടോ?
തിരുവനന്തപുരം : സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽക്കാൻ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. പുതിയ നിയമം നിലവിൽ വന്നു. നിയമം നടപ്പിലാക്കാനാവശ്യമായ ചട്ടങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വില്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്ക്ക് ലഭിക്കും. സംസ്ഥാനത്ത് ചന്ദനക്കൃഷി നടത്തി കർഷകർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അവസരമുണ്ടായതായും ചന്ദന മരങ്ങൾ വച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ട്രീ ബാങ്കിംഗ് പദ്ധതി ഇതിനോടകം ആരംഭിച്ചതായും മന്ത്രി […]
സർക്കാരിന്റെ ഉറപ്പുകൾ പാഴായി
തിരുവനന്തപുരം : ശമ്പളപരിഷ്കരണ കുടിശികയുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്ന സർക്കാർ ഉറപ്പുകൾ പാഴായതോടെ മെഡിക്കൽ കോളേജ് ഡോക്ടർമാർ 16 മുതൽ അനിശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്കരിക്കും. അക്കാഡമിക് ബഹിഷ്കരണവും ആരംഭിക്കും. 19 മുതൽ അനിശ്ചിതകാലത്തേക്ക് അത്യാഹിതമല്ലാത്ത ശസ്ത്രക്രിയകൾ ബഹിഷ്കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, കിടത്തി ചികിത്സ, പോസ്റ്റുമോർട്ടം പരിശോധന എന്നിവയെ സമരം ബാധിക്കില്ല. 26 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ ചുമതലകളും ബഹിഷ്കരിക്കുമെന്ന് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് ഡോ. […]
മണിയൻപിള്ള രാജുവിന്റെ മകന്റെ കാർ അപകടത്തിൽപെട്ടു
കൊടുങ്ങല്ലൂർ : നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോൾ നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് പരിക്കില്ലെങ്കിലും വാഹനത്തിന് കേടുപാടുണ്ടായി. അടുത്തിടെയാണ് തിരുവനന്തപുരത്ത് രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം.
കനഗോലു സർവെ : നാല് ജില്ലകളിൽ കോൺ ക്ഷീണിക്കും
തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തി അധികാരത്തിലേറുമെന്ന് യു.ഡി.എഫ് സ്വപ്നം കാണുമ്പോഴും, നാല് ജില്ലകളിൽ കോൺഗ്രസിന്റെ നില തൃപ്തികരമല്ലെന്ന് സർവെ റിപ്പോർട്ട്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ,പാലക്കാട് ജില്ലകളിൽ കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് വിശാരദൻ സുനിൽ കനഗോലുവിന്റെ സർവേ റിപ്പോർട്ടിൽ പറയുന്നത്. യു.ഡി.എഫ് തിളക്കമാർന്ന പ്രകടനം നടത്തിയ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിലെ കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം അപ്പാടെ വിഴുങ്ങിയിട്ടില്ലെങ്കിലും, നാല് ജില്ലകളുടെ കാര്യത്തിൽ അവർക്കും സംശയമില്ല. നേരത്തെ പ്രതിപക്ഷ നേതാവ് […]
