Category: Latest News

വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം

തിരുവനന്തപുരം: വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു. ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില്‍ ഒഴുകുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും തുമ്പ […]

‘കൈയും കാലും തല്ലി ഒടിക്കും’

മൂന്നാർ: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്പെഷ്യൽ തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ അഡ്വ. എ. രാജ. സി.വി. ഗായത്രിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും എംഎൽഎ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രിയുടെ മറുപടി. പുറമ്പോക്ക് ഭൂമിയിലെ സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ ഇടപ്പെട്ടത്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകർക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥർ […]

അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാ കാർഡ്

സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാകാർഡ് അനുവദിക്കുമെന്നും ഓൺലൈനായി മുൻഗണനാകാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 24 വരെ നീട്ടിയതായും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇതുവരെ 50300 അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാപട്ടികയിൽ ഉൾപ്പെടുന്നുവെന്നും അവർക്ക് അർഹമായ റേഷൻവിഹിതം ഉറപ്പുവരുത്തും. അതിദരിദ്രർ ഉൾപ്പെടുന്ന 8531 കുടുംബങ്ങളെ പട്ടികയിൽനിന്നും ഒഴിവാക്കിയെന്ന പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.തെറ്റിദ്ധാരണാജനകമായ വാർത്തകൾതള്ളിക്കളയണമെന്നും അദ്ദേഹം അറിയിച്ചു. തുടർച്ചയായി മൂന്ന് മാസത്തിലധികം റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗം കാർഡുകൾ പരിശോധനയ്ക്ക് […]

എസ്ഐആർ

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രസിദ്ധീകരിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്(എസ്ഐആർ) ശേഷം തയാറാക്കുന്ന പട്ടികയെന്നതാണ് ഇതിലെ സവിശേഷത. 2002ലാണ് കേരളത്തിൽ ഒടുവിൽ എസ്ഐആർ നടന്നത്. 2025 ഡിസംബർ 23നു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിനുമുൻപേ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാർ ഉണ്ടായിരുന്നവരിൽ 24.08 ലക്ഷം പേരെ എസ്ഐആറിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി പുറത്താക്കിയിരുന്നു. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയതിന്റെ […]

യാത്ര വനിതകൾക്ക് മാത്രം

സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. തിരുവനന്തപുരം : വനിതകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയിച്ചാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും. പിങ്ക് ബസ് ജീവനക്കാരും വനിതകളായിരിക്കും. ബസിന് പിങ്ക് നിറമാണ് നൽകുന്നത്.

യൂണിസെഫ് ആരോഗ്യവിദഗ്ധൻബാലാവകാശ കമ്മിഷൻ സന്ദർശിക്കും

ന്യൂയോർക്കിലെ യുണിസെഫ് സാംക്രമികേതര രോഗ മേഖലയിലെ വിദഗ്ധൻ റൗൾ ബർമിജോ ഫെബ്രുവരി 23 ഉച്ചക്ക് 2.30ന് ബാലാവകാശ കമ്മിഷൻ സന്ദർശിക്കുന്നു. യുണിസെഫ് ഇന്ത്യൻ പ്രതിനിധി ഡോ.വിവേക് വീരേന്ദ്ര സിംഗ് കേരള-തമിഴ്നാട് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി എന്നിവർ സംഘത്തിലുണ്ടാകും. യുണിസെഫ്, ബാലാവകാശ കമ്മിഷന് അഭിനന്ദന കത്ത് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രിയുടെ ചേമ്പറിലാകും നടക്കുക. വൈകുന്നേരം 4 മണിക്ക് കമ്മിഷനും യൂണിസെഫ് പ്രതിനിധികളും തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ കുട്ടികൾ, മാധ്യമ പ്രതിനിധികൾ, നിയമസഭ സാമാജികർ എന്നിവരുമായി സംവദിക്കും.കുട്ടികളിലെ […]

ഔട്ട് ലെറ്റിലേക്ക്

പാലക്കാട്: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് ‘ മിന്നൽ മാജിക് ‘. പാലക്കാട് മലബാർ ഡിസ്റ്ററിയിൽ ഉത്പാദിപ്പിക്കുന്ന ബ്രാൻഡി അരലിറ്ററിന് 400 രൂപയാണ് വില. ബ്രാൻഡിയുടെ പേരും വിലയും എന്താകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. മുൻപ് മലബാർ മിസ്റ്ററി എന്ന പേരായിരുന്നു പുറത്തുവന്നത്. പാലക്കാട് നടക്കുന്ന നിർമാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എംപി രാജേഷ് പേര് പ്രഖ്യാപിക്കും. 13,500 കെയ്സ് മദ്യമാണ് ഓരോ ദിവസവും ഉത്പാദിപ്പിക്കുക. തുടക്കത്തിൽ അരലിറ്റർ കുപ്പികളിലാണ് […]

നിസ്റ്റിന്റെ പോഷക അരി തയ്യാർ

തിരുവനന്തപുരം: പ്രമേഹരോഗികൾ സ്പൂണിൽ അളന്ന് ചോറുകഴിക്കുന്ന കാലം പഴങ്കഥയായേക്കും. പ്രശ്‌നമെന്നു കരുതുന്ന കാർബോഹൈഡ്രേറ്റിനെ നിയന്ത്രിച്ച ‘ഡിസൈനർ അരി’യുടെ ചോറ് വയർനിറയെ കഴിക്കാനാവുന്ന കാലം തിരികെവരുമെന്നും കരുതാം. തിരുവനന്തപുരം സി.എസ്.ഐ.ആർ. നിസ്റ്റ് ആണ് ഉയർന്ന പ്രോട്ടീനും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്‌സുമുള്ള അരി വികസിപ്പിച്ചത്. പോഷകഅരിയുടെ ചോറു കഴിച്ചാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഗ്ലൈസെമിക് ഇൻഡെക്‌സ്) കുറവായിരിക്കുമെന്നതാണ് പ്രമേഹരോഗികൾക്ക് ആശ്വാസമാകുന്നത്. ‘പോഷകഅരി’യുടെ സാങ്കേതികവിദ്യ വ്യാവസായിക ഉത്പാദനത്തിനായി കൈമാറി. ടാറ്റാ കൺസ്യൂമർ പ്രോഡക്ട്‌സും തമിഴ്‌നാട്ടിലെ എസ്.എസ്.സോൾ ഫുഡ്‌സുമാണ് ആദ്യഘട്ടത്തിൽ പോഷകഅരി ഉത്പാദിപ്പിക്കുക. […]

മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത്

നാളെയും മറ്റന്നാളും മമ്മൂട്ടി, മോഹൻലാൽ തിങ്കളാഴ്ച മലയാള സിനിമയുടെ എക്കാലത്തെയും ഏറ്റവും വലിയ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തിരുവനന്തപുരത്ത് എത്തുന്നു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന പദയാത്രയുടെ ചിത്രീകരണത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടി വീണ്ടും തലസ്ഥാനത്തെത്തുന്നത്. നാളെയും മറ്റന്നാളും പദയാത്രയുടെ ചിത്രീകരണം സെൻട്രൽ ജയിലിൽ നടക്കും. പദയാത്രയിലെ മമ്മൂട്ടിയുടെ രംഗങ്ങൾ ഇതോടെ പൂർത്തിയാകുമെന്നും ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം വയനാട്ടിലായിരിക്കുമെന്നുമാണ് വിവരം. തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കലാ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാനും ആറ്റുകാൽ […]

അന്യ സംസ്ഥാന തൊഴിലാളികളുടെ മയക്കുമരുന്നുപയോഗവും

അനാശ്യാസ പ്രവർത്തികളും HIV അടക്കമുള്ള രോഗങ്ങളുടെ സാന്നിദ്ധ്യം നാട്ടുകാരിൽ ഭയാശങ്കകൾ സൃഷ്ടിക്കുന്നു. പെരുമ്പാവൂർ മേഖലയിൽ നിന്നും കേരളത്തിന്റെ നാനാ ഭാഗങ്ങളിലേക്കും തൊഴിലാളികൾ മാറി മാറി പോകുന്നത് എല്ലായിടത്തും രോഗ സാധ്യതകൾ സൃഷ്ടിക്കുന്നു. ഹോട്ടലുകൾ, ബ്യൂട്ടി സലൂണുകൾ അടക്കം ഇവരുടെ സാന്നിദ്ധ്യം ഉള്ളിടത്തെല്ലാം ആരോഗ്യ വകുപ്പിന്റെ പരിശോധനയും നിരീക്ഷണവും അനിവാര്യമാണ്.ആരോഗ്യ വകുപ്പും, തൊഴിൽ വകുപ്പും പോലീസും,എക്സൈസ് എന്നിവരുടെ കൂട്ടായ പരിശോധനകൾക്ക് സർക്കാർ നടപടി സ്വീകരിക്കണം.

Back To Top