Category: Latest News

വിജ്ഞാന്‍വാടി കോ-ഓഡിനേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വിജ്ഞാന്‍ വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള യുവതി-യുവാക്കളെ നിയമിക്കുന്നു. അപേക്ഷകര്‍ അതാത് ബ്ലോക്ക്/ നഗരസഭ പരിധിയിലുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരും 21-45 വയസ്സിനിടയില്‍ ഉള്ളവരുമായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. നിശ്ചിത ഫോമിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകര്‍ താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ഫെബ്രുവരി […]

കനത്ത മൂടൽമഞ്ഞ്! ദുബായിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെയും അൽ മക്തൂം വിമാനത്താവളത്തിലെയും ഗതാഗതം ഇന്നലെ പുലർച്ചെ താളംതെറ്റി. കാഴ്ചപരിധി വൻതോതിൽ കുറഞ്ഞതിനെ തുടർന്ന് ആകെ 35 വിമാന സർവീസുകളെയാണ് പ്രതികൂലമായി ബാധിച്ചത്. ഇതിൽ 12 വിമാനങ്ങൾ പൂർണ്ണമായും റദ്ദാക്കി. ദുബായിൽ ഇറങ്ങേണ്ടിയിരുന്ന 23 വിമാനങ്ങൾ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയവിവരം കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതർ നിർദേശിച്ചു. പുലർച്ചെയുണ്ടായ കനത്ത മഞ്ഞ് മാറി പകൽ […]

ഇറാൻ ആണവ ചർച്ച

ദുബൈ : ഇറാൻ ആണവ ചർച്ച സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. വൈറ്റ് ഹൗസിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ സൈനിക ശേഷിയുമായി ബന്ധപ്പെട്ട പുതിയ ഇന്റലിജൻസ് റിപ്പോർട്ട് നെതന്യാഹു ട്രംപിന് കൈമാറുമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യു.എസുമായുള്ള ചർച്ച ആണവ പദ്ധതിക്കപ്പുറത്തേക്ക് പോകില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു. ഇറാനുമായുള്ള ആണവ ചർച്ചയിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് […]

സൗദിയിൽ വിദേശികൾക്ക് മദ്യം വാങ്ങാൻ അനുമതി

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മദ്യനിരോധന നിയമങ്ങളിൽ വിദേശികൾക്കായി ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. മുസ്ലിംകൾ അല്ലാത്ത സമ്പന്നരായ വിദേശികൾക്ക് മാത്രമാണ് ഇപ്പോൾ ഉപാധികളോടെ മദ്യം വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ സാമൂഹിക പരിഷ്കരണങ്ങളുടെ ഭാഗമായി രാജ്യാന്തര തലത്തിൽ വലിയ ശ്രദ്ധ നേടുന്നതാണ് പുതിയ നീക്കം. പ്രീമിയം റെസിഡൻസി വീസക്കാർക്കും ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 50,000 റിയാൽ അഥവാ 12 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളമുള്ളവർക്ക് മാത്രമേ മദ്യം വാങ്ങാൻ അനുവാദമുള്ളൂ. […]

കെനിയ കൊടും വരൾച്ചയിലേക്ക്

കെനിയയിലെ മാൻഡേര കൗണ്ടിയിലെ ആകാശം ഇപ്പോൾ ഒരു ചതിയുടെ കഥയാണ് പറയുന്നത്. സമൃദ്ധമായ മഴ ലഭിക്കേണ്ട ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ ആകാശം വറ്റിവരണ്ടുനിന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടായ വർധനവ് ഈ മേഖലയിലെ കാറ്റിന്റെ ഗതിയെ മാറ്റിമറിക്കുകയും മഴ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. 1981-ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളിയാണിത്. ഈ പ്രതിസന്ധി കെനിയയിൽ മാത്രം ഒതുങ്ങുന്നില്ല. സോമാലിയ, ടാൻസാനിയ, ഉഗാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിലായി ഏകദേശം 2.4 കോടി ആളുകൾ ജലക്ഷാമം നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ […]

കവടിയാർ – അമ്പലമുക്ക് റോഡിൽ ജലവിതരണം വീണ്ടും തടസപ്പെട്ടു

തിരുവനന്തപുരം : കവടിയാർ – അമ്പലമുക്ക് റോഡിലെ വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിലെ പൊട്ടൽ പരിഹരിച്ചെങ്കിലും പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അറുതിയായില്ല.അറ്റകുറ്റപ്പണി കഴിഞ്ഞ എട്ടാം തീയതി മാത്രമാണ് കുടിവെള്ളം എത്തിയതെന്നും,പിന്നീട് വിതരണം പൂർണമായും നിലച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു.പൈപ്പ് ലൈനിൽ വീണ്ടും പൊട്ടലുണ്ടായതാകാമെന്നാണ് പ്രദേശവാസികളുടെ സംശയം. 8ന് വൈകിട്ടോടെ വളരെ ശക്തമായാണ് വെള്ളമെത്തിയത്.ഇതുമൂലം കൂടുതൽ പൈപ്പുകളിൽ പൊട്ടലുണ്ടായി, കുടിവെള്ളം ഇപ്പോഴും നഷ്ടപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഉയർന്ന പ്രദേശങ്ങളിലേക്കും ഇരുനില കെട്ടിടങ്ങളുടെ മുകളിലെ നിലകളിലേക്കും കുടിവെള്ളം പിന്നീട് എത്തിയിട്ടില്ല. […]

ശ്രീകാര്യം ലയോള സ്കൂൾ പരിസരത്ത് കാൽനടയാത്ര ദുഷ്കരം

തിരുവനന്തപുരം: ശ്രീകാര്യം ലയോള സ്കൂളിന് മുൻവശത്തെ റോഡരികിൽ,തൊണ്ടി വാഹനങ്ങൾ അലക്ഷ്യമായി ഇട്ടിരിക്കുന്നത് വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാഫിക് നിയമലംഘനത്തിനും മറ്റും പിടിച്ചെടുക്കുന്ന വാഹനങ്ങളാണ് വർഷങ്ങളായി റോഡ് കൈയടക്കി നിരത്തിയിട്ടിരിക്കുന്നത്. തൊണ്ടി വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി റോഡരികിൽ കൂട്ടിയിടുന്നതല്ലാതെ, നീക്കംചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തുരുമ്പെടുത്ത് നശിച്ച വാഹനങ്ങൾ കാരണം വിദ്യാർത്ഥികൾക്ക് റോഡിലിറങ്ങി നടക്കേണ്ടിവരുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. ഈ ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ട്. സ്കൂൾ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും പാർക്ക് ചെയ്യാനോ സുഗമമായി […]

കേരളസർവകലാശാല പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 16 വരെ ഓൺലൈനായി അപേക്ഷിക്കാം. രണ്ടാം സെമസ്റ്റർ എംഎസ്‍സി ബയോടെക്നോളജി, ബോട്ടണി (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 19 വരെ അപേക്ഷിക്കാം.

ഗാൽവനിലേത് വെടിയുതിർക്കാതെ നേടിയ ജയം

തിരുവനന്തപുരം : ഒരു വെടിയുണ്ട പോലും ഉതിർക്കാതെ ഇന്ത്യൻ സൈന്യം നേടിയ വിജയമാണ് ചൈനീസ് അതിർത്തിയായ ഗാൽവനിൽ നടന്നതെന്ന് ഇന്ത്യൻ സേന കമാൻഡായിരുന്ന ബ്രിഗേഡിയർ സൗരഭ് സിംഗ് ഷെഖാവത്ത് പറഞ്ഞു. ലോക്ഭവനിൽ നടന്ന പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2020 ജൂൺ 15ന് ഇന്ത്യ-ചൈന സൈന്യം തമ്മിൽ നടന്ന ഗാൽവാൻ ഏറ്റുമുട്ടൽ യുദ്ധത്തിൽ കലാശിക്കാതിരുന്നതിനു കാരണം ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തയ്യാറെടുപ്പുകൾ എതിരാളികൾക്കിടയിൽ ബഹുമാനം നേടിയതായിരുന്നു. ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലേഡി ഗവർണർ അനഘ […]

തിരുവനന്തപുരത്ത് കർഷക പ്രതിഷേധം

കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ശൃംഖലകളുടെ വികസനം എന്ന പേരില്‍ നടത്തുന്ന വൈഗ പരിപാടിക്കെതിരെ തിരുവനന്തപുരത്ത് കര്‍ഷകരുടെ പ്രതിഷേധം . ആനയറ മാര്‍ക്കറ്റില്‍ നടത്തുന്ന പരിപാടിക്കെതിരായണ് പ്രതിഷേധം സർക്കാരിലേക്ക് കർഷകർ നൽകിയ പച്ചക്കറികളുടെ പണം നൽകിയിട്ടു മതി ഇത്തരം ആർഭാട പരിപാടികൾ എന്നാണ് കർഷകരുടെ വാദം. കൃഷി വകുപ്പിന്‍റെ കീഴിലുള്ള വൈഗ പരിപാടിയുടെ ഏഴാം പതിപ്പാണ് തിരുവനന്തപുരം കാര്‍ഷിക മൊത്ത വ്യാപാര വിപണിയില്‍ നടക്കുന്നത്. ഇതിനെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്.ആനയറ മാര്‍ക്കറ്റിലെ സംഭരണ കേന്ദ്രത്തിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി. […]

Back To Top