ദേശീയപാത 66 ആറുവരിയാക്കൽ: സംസ്ഥാനത്ത് 184.83 കി.മീ. പണി പൂർത്തിയായി
കാസർകോട്: സംസ്ഥാനത്ത് 184.83 കിലോമീറ്ററിൽ ദേശീയപാത 66 ആറുവരിയാക്കുന്ന പണി പൂർത്തിയായി. 538.76 കിലോമീറ്റർ ഭാഗത്തെ പണി പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ ശരാശരി നിർമാണപുരോഗതി 72.50 ശതമാനമാണ്. ഇതിൽ 29.83 കിലോമീറ്റർ വരുന്ന കടമ്പാട്ടുകോണം-കഴക്കൂട്ടം ഭാഗമാണ് ഏറ്റവും പിന്നിൽ. ഇവിടെ 45.25 ശതമാനം പണിയേ പൂർത്തിയായിട്ടുള്ളൂ. കാസർകോട്, കണ്ണൂർ ജില്ലകളിൽ പണി പൂർത്തിയാകാനുള്ള ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ചിൽ നിർമാണപുരോഗതി 80 ശതമാനത്തിനുമുകളിലാണ്. കാപ്പിരിക്കാട്-തളിക്കുളം, തളിക്കുളം-കൊടുങ്ങല്ലൂർ, അരൂർ-തുറവൂർ തെക്ക്, കടമ്പാട്ടുകോണത്തേക്കുള്ള കൊല്ലം ബൈപ്പാസ് എന്നിവിടങ്ങളിലും നിർമാണ പുരോഗതി […]
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ്. മാർച്ച് മൂന്നിനാണ് പ്രസിദ്ധമായ പൊങ്കാല നടക്കുക. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂർത്തിയായിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പൊങ്കാല നടക്കുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്ക്കാരം മോഹൻലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻ്റെ കലാ പരിപാടികളുമുണ്ടാകും. അതേസമയം പൊങ്കാലയോടനുബന്ധിച്ച് അപകടങ്ങൾ ഒഴിവാക്കാൻ […]
ലഹരിമാഫിയ തലവൻ എൽ മെൻചോയെ വധിച്ച് സൈന്യം
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയ തലവനായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന ‘എൽ മെൻചോ’യെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഞായറാഴ്ച മെക്‌സിക്കോയിലെ തപൽപയിലാണ് സൈന്യവും എൽ മെൻചോയുടെ കാർട്ടൽ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ 59-കാരനായ എൽ മെൻചോയെ മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. അതേസമയം, എൽ മെൻചോ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാളുടെ അനുയായികൾ മെക്‌സിക്കോയിൽ കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. രാജ്യത്തെ എട്ടുസംസ്ഥാനങ്ങളിലായി കലാപം വ്യാപിച്ചതായും റിപ്പോർട്ടുകളിൽ […]
തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു
തിരുവനന്തപുരം : മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചത്. വിവിധ ഔദ്യോഗിക പദവികൾ വഹിച്ചിരുന്നു. സിവിൽ സർവീസിലെ ഏറ്റവും സത്യസന്ധനും പ്രഗത്ഭനുമായ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം പിന്നീട്.
സ്‌കൂളിൽ തീപിടിത്തം
തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ സ്‌കൂൾ പരിസരത്ത് ബസുകൾ കത്തിനശിച്ചു. ചെങ്കോട്ടുകോണം ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളും ഒരു ട്രാവലറുമാണ് പൂർണമായും അഗ്നിക്കിരയായത്. ഒരു ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും […]
Shocking Video..
Get ready for some unbelievable and jaw-dropping moments in this video! From unexpected twists to reactions you won’t see coming, this is one you cannot miss. Watch all the way through to see what happens at the end! This video shows moments that many people usually ignore, but the message behind it is very powerful. […]
വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം
തിരുവനന്തപുരം: വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു. ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില്‍ ഒഴുകുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും തുമ്പ […]
‘കൈയും കാലും തല്ലി ഒടിക്കും’
മൂന്നാർ: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്പെഷ്യൽ തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ അഡ്വ. എ. രാജ. സി.വി. ഗായത്രിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും എംഎൽഎ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രിയുടെ മറുപടി. പുറമ്പോക്ക് ഭൂമിയിലെ സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ ഇടപ്പെട്ടത്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകർക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥർ […]
അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാ കാർഡ്
സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻഗണനാകാർഡ് അനുവദിക്കുമെന്നും ഓൺലൈനായി മുൻഗണനാകാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 24 വരെ നീട്ടിയതായും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇതുവരെ 50300 അപേക്ഷകൾ ലഭ്യമായിട്ടുണ്ട്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാപട്ടികയിൽ ഉൾപ്പെടുന്നുവെന്നും അവർക്ക് അർഹമായ റേഷൻവിഹിതം ഉറപ്പുവരുത്തും. അതിദരിദ്രർ ഉൾപ്പെടുന്ന 8531 കുടുംബങ്ങളെ പട്ടികയിൽനിന്നും ഒഴിവാക്കിയെന്ന പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.തെറ്റിദ്ധാരണാജനകമായ വാർത്തകൾതള്ളിക്കളയണമെന്നും അദ്ദേഹം അറിയിച്ചു. തുടർച്ചയായി മൂന്ന് മാസത്തിലധികം റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗം കാർഡുകൾ പരിശോധനയ്ക്ക് […]
എസ്ഐആർ
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ പ്രസിദ്ധീകരിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്(എസ്ഐആർ) ശേഷം തയാറാക്കുന്ന പട്ടികയെന്നതാണ് ഇതിലെ സവിശേഷത. 2002ലാണ് കേരളത്തിൽ ഒടുവിൽ എസ്ഐആർ നടന്നത്. 2025 ഡിസംബർ 23നു കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിനുമുൻപേ ഒക്ടോബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.78 കോടി വോട്ടർമാർ ഉണ്ടായിരുന്നവരിൽ 24.08 ലക്ഷം പേരെ എസ്ഐആറിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി പുറത്താക്കിയിരുന്നു. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയതിന്റെ […]
