എളുപ്പ വഴി… പൊളിഞ്ഞ വഴി
കാഞ്ഞിരപ്പള്ളി : നഗരത്തിൽ നിന്ന് ആരംഭിക്കുന്ന 2 പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കൽ – കടമപ്പുഴ റിങ് റോഡ് തകർന്നത് യാത്രക്കാരെ വലയ്ക്കുന്നു. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി – തമ്പലക്കാട് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ ദൂരമുള്ള പുളിമാക്കൽ റോഡാണ് തകർന്നു കിടക്കുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളി റോഡിൽ എത്തുന്നവർക്കു ടൗണിൽ പ്രവേശിക്കാതെ കടമപ്പുഴ പാലം വഴി കുരിശുങ്കൽ കവലയിലോ, കുന്നും ഭാഗത്തോ എത്താനുള്ള എളുപ്പ വഴിയാണിത്. മുണ്ടക്കയം ഭാഗത്ത് നിന്നും പൊടിമറ്റത്ത് […]
ദമ്പതികളുടെ അപകടമരണം
കിളിമാനൂർ : അമിത വേഗത്തിലെത്തിയ ജീപ്പിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ച സംഭവത്തിൽ 17 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗൃഹനാഥന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എംസി റോഡിലെ ഗതാഗതം അരമണിക്കൂറോളം പൂർണമായി തടസ്സപ്പെട്ടു. ഗതാഗത തടസ്സം നീക്കാനുള്ള ശ്രമങ്ങൾക്കിടെ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി മാർച്ച് അവസാനിക്കുന്നതു വരെ സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥ നിലനിന്നു. വർക്കല ഡിവൈഎസ്പി ബി ഗോപകുമാർ ഒ എസ് അംബിക എംഎൽഎ, […]
തിരുനാവായ കുംഭമേള
തിരുനാവായ : മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഭാരതപ്പുഴയിൽ പുണ്യസ്നാനംചെയ്ത് വിശ്വാസികൾ. ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകറിന്റെ കാർമികത്വത്തിൽ വേദമന്ത്രോച്ചാരണങ്ങളോടെയാണ് ചൊവ്വാഴ്ച സ്നാനം നടന്നത്. തിങ്കളാഴ്ച ആരംഭിച്ച നിളാസ്നാനം മേള തീരുന്ന ഫെബ്രുവരി മൂന്നുവരെ തുടരും.ഭാഗവതാചാര്യന്മാരുടെ കൂട്ടായ്മയായ ഭാഗവതയോഗം ആചാര്യന്മാർ നയിച്ച അഖണ്ഡനവകോടിനാരായണജപാർച്ചനയും വൈകീട്ട് കാശിയിൽനിന്നുള്ള പണ്ഡിറ്റുമാർ കാർമികത്വം വഹിക്കുന്ന നിളാ ആരതിയുമുണ്ടായി. ഈ ചടങ്ങുകളും മൂന്നുവരെ തുടരും. ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് ശ്രീചക്രവുമായി പുറപ്പെട്ട രഥയാത്ര പാലക്കാട് ജില്ലയിലെ സ്വീകരണങ്ങൾക്കുശേഷം 22-നു വൈകീട്ട് […]
യു ഡി എഫ് സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം
തിരുവനന്തപുരം : ഔദ്യോഗികമായി യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും നിയമസഭയിൽ പ്രാതിനിധ്യമുള്ള ഘടകകക്ഷികളുമായി ഇന്നലെ പ്രാഥമിക ചർച്ചകൾ തുടങ്ങി. മുസ്ലീം ലീഗ് നേതാക്കളുമായാണ് ആദ്യഘട്ട ആശയവിനിമയം നടന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് , യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ ലീഗ് നേതാക്കളുമായി സംസാരിച്ചു.. ആർ എസ് പി, സി എം പി തുടങ്ങയ മറ്റു കക്ഷികളുമായി പിന്നീട് ചർച്ച നടത്തും. നിയമസഭാ […]
‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം : പഠനം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതി- യുവാക്കൾക്ക് കൈത്താങ്ങാകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്” പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസത്തിനുശേഷം മത്സരപ്പരീക്ഷകൾക്കോ, നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം ഒരു വർഷത്തേക്ക് ധനസഹായം ലഭിക്കും. പ്ലസ് […]
കേന്ദ്രം തരാനുള്ള 53000 കോടിയുടെ കണക്കെവിടെ?
തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്ന് 53000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന സർക്കാർ അക്കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തിൽ പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആ കണക്ക് എവിടെപ്പോയി. ഇപ്പോൾ മറ്റു ചില കണക്കുകളാണ് പറയുന്നത്. സുപ്രീംകോടതിയിൽ കൊടുത്ത കേസിലും രാഷ്ട്രീയ പ്രചരണത്തിനു വേണ്ടി പറഞ്ഞിരുന്നതൊന്നുമില്ല. ഉന്നതവിദ്യാഭ്യാസ രംഗം മികച്ച് നിൽക്കുന്നുവെന്നതാണ് മറ്റൊരു അവകാശവാദം. തകർന്ന് തരിപ്പണമായ നാലു വർഷ കോഴ്സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ് കേരളത്തിലുള്ളത്. സർവകലാശാലകളിൽ വൈസ് ചാൻസലർമാരും കോളജുകളിൽ പ്രിൻസിപ്പൽമാരുമില്ല.. ഭരണഘടന […]
അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല
പാലോട് : ബ്രൈമൂർ-പാലോട് റോഡിന് ഇരുവശവും അപകടകരമായ രീതിയിൽ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇക്കഴിഞ്ഞ 7ന് രാത്രി 10ഓടെ സുഹൃത്തിനോടൊപ്പം ബൈക്കിൽ വിവാഹ സ്വീകരണത്തിൽ പങ്കെടുത്ത് മടങ്ങവേ മുല്ലച്ചൽ വളവിൽവച്ച് ഉണങ്ങിയ മാഞ്ചിയംമരം തലയിൽ വീണ് ഇടിഞ്ഞാർ സ്വദേശി ഹർഷകുമാർ (ഷൈജു) മരിച്ചു. ഇടവം മുതൽ ബ്രൈമൂർ വരെ ഉണങ്ങി റോഡിനരികിൽ അപകടകരമായി നില്ക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുമെന്ന് ഡി.കെ.മുരളിയടക്കമുള്ള ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും […]
തീരദേശ ചരക്കുനീക്കം
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അടുത്തഘട്ട വികസനം പൂർത്തിയാക്കി കയറ്റുമതി തുടങ്ങുന്നതോടെ തലസ്ഥാനം ആഗോള വിപണിയുമായി ബന്ധിപ്പിക്കപ്പെടും. കയറ്റുമതി ആരംഭിക്കുന്നതോടെ കൃഷിയും അനുബന്ധ മേഖലകളും വഴി ആഗോള വിപണി ബന്ധങ്ങൾ ശക്തിപ്പെടുമെന്ന് നിയമസഭയിൽ ഇന്നലെ ഗവർണർ നടത്തിയ നയപ്രഖ്യാപനത്തിൽ പറയുന്നു. അടുത്തഘട്ട വികസനം പൂർത്തിയാകുന്നതോടെ തീരദേശ ചരക്കുനീക്കം മെച്ചപ്പെടുമെന്നും വിഴിഞ്ഞത്തെ ചരക്കുനീക്കത്തിനുള്ള പ്രത്യേക ഇടനാഴികളുമായും സംയോജിപ്പിക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. സർക്കാർ നിർമ്മിക്കുന്ന രണ്ട് ക്രൂയിസ് വെസലുകൾ വിഴിഞ്ഞത്തു നിന്ന് കൊച്ചി,ബേപ്പൂർ,അഴീക്കൽ എന്നിവിടങ്ങളിലേക്ക് തീരദേശ ക്രൂയിസ് സേവനങ്ങൾ തുടങ്ങും. […]
മാലിന്യനിക്ഷേപ കേന്ദ്രമായി കെ എസ് ആർ ടി സി വക സ്ഥലം
പാറശാല : മാലിന്യം വലിച്ചെറിയാൻ സർക്കാർ വക സ്ഥലം. കെ എസ് ആർ ടി സിയുടെ റീജിയണൽ വർക്ക്ഷോപ്പ് നിർമ്മിക്കുന്നതിനായി വാങ്ങിയിട്ടിരുന്ന പാറശാല ഇടിച്ചക്കപ്ലാമൂട്ടിലെ ഏഴര ഏക്കറോളം വരുന്ന വസ്തുവാണ് മാലിന്യങ്ങൾ നിക്ഷേപിക്കുവാനായി ആശ്രയിക്കുന്നത്. പരിസര മലിനീകരണത്തിന് പുറമെ പകർച്ചവ്യാധിഭീഷണിക്കും കാരണമാകുന്നതായി നാട്ടുകാർ പരാതിപെടുന്നു. പഞ്ചായത്തിലെ സമീപ വാർഡുകളിൽ നിന്നും വാഹനങ്ങളിലെത്തുന്നവർ ഇവിടെ മാലിന്യങ്ങൾ നിക്ഷേപിച്ചശേഷം കടന്ന് കളയുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്. കോഴി വേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാൽ ദുർഗന്ധത്താൽ കാൽനട യാത്രക്കാർക്ക് പോലും കടന്നുപോകാനാവാത്ത അവസ്ഥയാണ്. […]
ഡ്രെെവിംഗ് ലെെസൻസിൽ വൻ തട്ടിപ്പ്
തിരുവനന്തപുരം : ഡ്രെെവിംഗ് ടെസ്റ്റ് നടത്താതെ ഏജന്റുമാർ മുഖേന മെെസൂരുവിൽ നിന്ന് ലെെസൻസ് തരപ്പെടുത്തുന്ന സംഘം കേരളത്തിൽ സജീവമെന്ന് റിപ്പോർട്ട്. മെെസൂരിൽ നിന്ന് സംഘടിപ്പിക്കുന്ന ലെെസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലെെസൻസാക്കി മാറ്റുന്നുവെന്നാണ് ആരോപണം. ഇതിന് മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നുവെന്നാണ് വിവരം. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ഡ്രെെവിംഗ് ടെസ്റ്റ് മാനദണ്ഡങ്ങൾ കർശനമാക്കിയതോടെ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഏജന്റുമാർ മുഖേന ലെെസൻസ് തരപ്പെടുന്നവർ കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ ലെെസൻസ് തരപ്പെടുത്തുന്നവർ […]
