Category: Local News

ജല വിതരണം മുടങ്ങും

തിരുവനന്തപുരം : ശ്രീകാര്യം ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ പുതുതായി സ്ഥാപിച്ച പൈപ്പുകൾ നിലവിലെ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ, തട്ടിനകം പേരൂർക്കട എന്നിവിടങ്ങളിൽ 900എംഎം പിഎസ് സി ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ എന്നിവ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, […]

“ഷിംജിത അറസ്റ്റിൽ “

കോഴിക്കോട് : കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യയിൽ റീൽസ് ചിത്രീകരിച്ച് യുവതി അറസ്റ്റിൽ. കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ

ന്യൂഡൽഹി : ടോൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് എൻഒസി, ഫിറ്റ്നസ് പുതുക്കൽ, പെർമിറ്റ് എന്നിവ ഇനി അനുവദിക്കില്ല. ഇതിനായി കേന്ദ്ര മോട്ടോർ വാഹന (രണ്ടാം ഭേദഗതി) ചട്ടം-2026 കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ടോൾ അടക്കാത്തത് തടയുകയുമാണ് ലക്ഷ്യം. ‘അടയ്ക്കാത്ത ടോൾ’ എന്നതിന് പുതിയ നിർവചനം നൽകി. ടോൾ പ്ലാസയിലെ ഇലക്ട്രോണിക് സംവിധാനം ഒരു വാഹനം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടും ടോൾ ലഭിച്ചില്ലെങ്കിൽ അത് ദേശീയപാത നിയമം- 1956 അനുസരിച്ച് ടോൾ ലഭിക്കാത്ത […]

യുഎസ് ഓഹരി വിപണിയിൽ വൻ തകർച്ച

ഗ്രീൻലാൻഡിന് മേൽ അമേരിക്കൻ നിയന്ത്രണം ഉറപ്പാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കുന്നു. എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് പുതിയ താരിഫ് ഭീഷണി മുഴക്കിയതോടെ ചൊവ്വാഴ്ച വാൾസ്ട്രീറ്റിലെ പ്രധാന സൂചികകളെല്ലാം വലിയ തകർച്ച നേരിട്ടു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

പുതിയ റെക്കോഡിൽ

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 225 രൂപയുടെ വർധനയാണ് ഉണ്ടായത്. 1800 രൂപയുടെ വർധനവാണ് പവന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,415 രൂപയായും പവന്റേത് 1,15,320 രൂപയായും വർധിച്ചു. 18 കാരററ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 185 രൂപയുടെ വർധനയുണ്ടായി. 94,760 രൂപയിലാണ് ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനയുണ്ടായി. ഇന്ന് രാവിലെ സ്വർണവില […]

സന്നിധാനത്ത് എസ് ഐ ടി

കൊച്ചി/ശബരിമല : തിരുവിതാംകൂർ ദേവസ്വം ആസ്ഥാന ഓഫീസിലടക്കം 21 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി ഇ.ഡിയും സന്നിധാനത്തെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിച്ച് എസ് ഐ ടിയും തത്സമയം ഇടപെട്ടതോടെ ശബരിമല സ്വർണക്കൊള്ളക്കേസ് കൂടുതൽ നിർണായകമായി. പണമിടപാടുകൾ സംബന്ധിച്ച ഡിജിറ്റൽ തെളിവുകളും രേഖകളുമടക്കം ഇ.ഡി പിടിച്ചെടുത്തു. 2019 മുതൽ 2025വരെ നടന്ന ക്രമക്കേടുകളിൽ പ്രാഥമികാന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനും തെളിവുകൾ പിടിച്ചെടുക്കാനുമായിരുന്നു ഇ ഡിയുടെ മിന്നൽ റെയ്ഡ്. സന്നിധാനത്തും പ്രതികളുടെ വീടുകളിലും ചെന്നൈയിലും ബെല്ലാരിയിലുമടക്കമായിരുന്നു ‘ഓപ്പറേഷൻ ഗോൾഡൻ […]

കൂനൂർ പുലിയുടെ പിടിയിൽ

ഗൂഡല്ലൂർ : കൂനൂർ ഭാഗത്ത് പുലി ശല്യം രൂക്ഷമായി. വീടുകളിൽ വളർത്തുന്ന നായ്ക്കളെ വേട്ടയാടുന്ന പുലി നാട്ടുകാരെ ഭീതിയിലാഴ്ത്തി. കൂനൂർ നഗരത്തിലാണ് പുലി ശല്യം രൂക്ഷമായിരിക്കുന്നത്. ഒട്ടേറെ വീടുകളിൽ വളർത്തുന്ന നായ്ക്കളെ ഇതിനോടകം പുലി വേട്ടയാടി. വളർത്തു നായ്ക്കളെ പുലി പിടികൂടുന്ന സിസിടിവി ദ്യശ്യങ്ങൾസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനത്തിന് പുറത്തെത്തുന്ന പുലികൾ തിരികെ വനത്തിലേക്ക് കടക്കാതെ ജനവാസ മേഖലയിലെ തോട്ടങ്ങളിലാണ് പകൽ കഴിയുന്നത്. രാത്രിയായാൽ വീടുകളുടെ ഗേറ്റ് ചാടിക്കടന്നും ബാൽക്കണിയിൽ കയറിയുമാണ് പുലി നായ്ക്കളെ പിടികൂടുന്നത്. ജനവാസ […]

എളുപ്പ വഴി… പൊളിഞ്ഞ വഴി

കാഞ്ഞിരപ്പള്ളി : നഗരത്തിൽ നിന്ന് ആരംഭിക്കുന്ന 2 പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കൽ – കടമപ്പുഴ റിങ് റോഡ് തകർന്നത് യാത്രക്കാരെ വലയ്ക്കുന്നു. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി – തമ്പലക്കാട് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ ദൂരമുള്ള പുളിമാക്കൽ റോഡാണ് തകർന്നു കിടക്കുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളി റോഡിൽ എത്തുന്നവർക്കു ടൗണിൽ പ്രവേശിക്കാതെ കടമപ്പുഴ പാലം വഴി കുരിശുങ്കൽ കവലയിലോ, കുന്നും ഭാഗത്തോ എത്താനുള്ള എളുപ്പ വഴിയാണിത്. മുണ്ടക്കയം ഭാഗത്ത് നിന്നും പൊടിമറ്റത്ത് […]

തിരുനാവായ കുംഭമേള

തിരുനാവായ : മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി ഭാരതപ്പുഴയിൽ പുണ്യസ്നാനംചെയ്ത് വിശ്വാസികൾ. ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകറിന്റെ കാർമികത്വത്തിൽ വേദമന്ത്രോച്ചാരണങ്ങളോടെയാണ് ചൊവ്വാഴ്ച സ്നാനം നടന്നത്. തിങ്കളാഴ്ച ആരംഭിച്ച നിളാസ്നാനം മേള തീരുന്ന ഫെബ്രുവരി മൂന്നുവരെ തുടരും.ഭാഗവതാചാര്യന്മാരുടെ കൂട്ടായ്മയായ ഭാഗവതയോഗം ആചാര്യന്മാർ നയിച്ച അഖണ്ഡനവകോടിനാരായണജപാർച്ചനയും വൈകീട്ട് കാശിയിൽനിന്നുള്ള പണ്ഡിറ്റുമാർ കാർമികത്വം വഹിക്കുന്ന നിളാ ആരതിയുമുണ്ടായി. ഈ ചടങ്ങുകളും മൂന്നുവരെ തുടരും. ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് ശ്രീചക്രവുമായി പുറപ്പെട്ട രഥയാത്ര പാലക്കാട് ജില്ലയിലെ സ്വീകരണങ്ങൾക്കുശേഷം 22-നു വൈകീട്ട് […]

യു ഡി എഫ് സീറ്റ് വിഭജന ചർച്ചകൾക്ക് തുടക്കം

തിരുവനന്തപുരം : ഔദ്യോഗികമായി യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും നിയമസഭയിൽ പ്രാതിനിധ്യമുള്ള ഘടകകക്ഷികളുമായി ഇന്നലെ പ്രാഥമിക ചർച്ചകൾ തുടങ്ങി. മുസ്ലീം ലീഗ് നേതാക്കളുമായാണ് ആദ്യഘട്ട ആശയവിനിമയം നടന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് , യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ ലീഗ് നേതാക്കളുമായി സംസാരിച്ചു.. ആർ എസ് പി, സി എം പി തുടങ്ങയ മറ്റു കക്ഷികളുമായി പിന്നീട് ചർച്ച നടത്തും. നിയമസഭാ […]

Back To Top