Category: Local News

കഴക്കൂട്ടം ഡ്രൈവിംഗ് ടെസ്റ്റ് പരിസരം കാട്

തിരുവനന്തപുരം : കഴക്കൂട്ടം RTO ഓഫീസ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് പരിസരമാകെ കാടു കയറിക്കിടക്കുന്നു. സമീപത്തുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലിരുന്നാണ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാർ രേഖകൾ പരിശോധിക്കുന്നത്. അതിരാവിലെ വന്ന് കാത്തു നിൽക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ല. ഡ്രൈവിംഗ് ടെസ്റ്റിനു വന്നയാൾക്ക് പാമ്പുകടിയേറ്റു എന്ന വാർത്ത വരുമ്പോൾ മാത്രമായിരിക്കും അധികൃതർ മേൽ നടപടിയുമായി വരികയെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

താമരശ്ശേരി ചുരത്തിൽ ഇന്നും(22) നാളെയും (23 )ഗതാഗത നിയന്ത്രണം

ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലും ഇന്നും( ജനുവരി 22)നാളെയും (23) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി […]

സ്‌പോട്ട് അലോട്ട്‌മെന്റ് 23 ന്

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ്    പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2025-26 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ  സെന്ററുകളിൽ ജനുവരി 23 ന് നടക്കും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് രാവിലെ 11 മണിയ്ക്കകം ഏതെങ്കിലും എൽ ബി എസ്സ് ജില്ലാ ഫെസിലിറ്റേഷൻ  സെന്ററുകളിൽ  നേരിട്ട്  ഹാജരായി സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം.   നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള Authorisation form മുഖേന പങ്കെടുക്കാം.  മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ […]

കേരളത്തിലെ മൂന്ന് പുതിയ ട്രെയിനുകളുടെ സമയക്രമം ആയി

ഈ ജില്ലകളിലെ യാത്രക്കാര്‍ക്ക് നേട്ടം. തിരുവനന്തപുരം : പുതിയതായി അനുവദിച്ച നഗര്‍കോവില്‍ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും, തിരുവനന്തപുരം നോര്‍ത്ത് ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സര്‍വീസ് നടത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.രണ്ട് ട്രെയിനുകളും കോട്ടയം വഴിയാക്കണമെന്ന് റെയില്‍വേ മന്ത്രിയുടെയും, ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതോടെ മദ്ധ്യകേരളത്തിലെ യാത്രക്കാര്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകളില്‍ കൂടുതല്‍ […]

കാര്‍ഷിക മേഖലയിലെ വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

കൊച്ചി : കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട  സമഗ്രവിവരശേഖരണത്തിന് സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്  ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നൽകി. കാക്കനാട്  സിവിൽ  സ്റ്റേഷനിൽ  നടന്ന  പരിശീലന  പരിപാടി     ജില്ല കളക്ടർ  പ്രിയങ്ക IAS ഉദ്ഘാടനം ചെയ്തു . രാജ്യ പുരോഗതിക്ക്  കാർഷിക  മേഖലയുമായി  ബന്ധപ്പെട്ട  വിവര ശേഖരണത്തിന് വലിയ  പ്രധാന്യമുണ്ടെന്ന്  ജില്ല കളക്ടർ പറഞ്ഞു.  ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍     സംഗീത  അധ്യക്ഷത  വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്  ജോയിന്റ് ഡയറക്ടർ യമുന മുഖ്യപ്രഭാഷണം  നടത്തി. കേന്ദ്രാവിഷ്കൃത […]

ഡ്രൈവർമാരെ കിട്ടാനില്ല

തിരുവനന്തപുരം : മദ്യപിച്ച് നടപടി നേരിട്ടതിന് കെ.എസ്.ആർ.ടി.സി.യിൽനിന്ന് പുറത്തുപോയവരെ തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. എന്നാൽ ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെമാരെ മാത്രമാണ് തിരിച്ചെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവർമാരെ കിട്ടാനില്ലാത്തതിനാലാണ് ഈ നീക്കം. നടപടി നേരിട്ട് 650ഓളം ഡ്രൈവർമാരാണ് പുറത്തുള്ളത്. ഇതിൽ തന്നെ പ്രശ്‌നക്കാരല്ലാത്ത, അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത 500 ഓളം പേരെ തിരിച്ചെടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഒരു തവണത്തേക്ക് ക്ഷമിക്കും. തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കുമെന്നും പറഞ്ഞു. ഇവർക്ക് […]

NSS- SNDP ഐക്യം കാലഘട്ടത്തിന്റെ ആവശ്യം

കോട്ടയം : എൻഎസ്എസ്-എസ്എൻഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിപിയുടെ നിലപാടിനോട് എൻഎസ്എസ് യോജിക്കുന്നു. എസ്എൻഡിപി പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതം. എസ്എൻഡിപിയും എൻഎസ്എസും പ്രബല സമുദായങ്ങളാണ്. എൻഎസ്എസിന് തിരഞ്ഞെടുപ്പ് ഒരു പ്രശ്നമല്ല. തിരഞ്ഞെടുപ്പിൽ സമദൂരമാണ് നിലപാട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വിയോജിപ്പാണ്. അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് സമദൂരമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

ഓപ്പറേഷന്‍ ഡി -ഹണ്ട്

എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.10829 കി.ഗ്രാം), കഞ്ചാവ് (18.994 കി.ഗ്രാം), കഞ്ചാവ് ബീഡി (41 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2026 ജനുവരി 20 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ […]

വിദ്യാഭ്യാസ ജില്ലാതല മത്സരം നാളെ (22)

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് സ്കൂൾ വിഭാഗം വിദ്യാഭ്യാസ ജില്ലാ തല മത്സരം ജനുവരി 22 ന് നടക്കും. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ രണ്ട് ടീമുകൾ വീതം സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കും. സെന്റ് ആൽബർട്ട്സ് എച് എസ്‌ എസ്‌ എറണാകുളം, എസ്‌. എൻ. ടി. പി. എച്.എസ്‌ ബി.എഡ് ട്രെയിനിങ് സെന്റർ എറണാകുളം, എസ്‌.ജി. എച്. എസ്‌. എസ്‌ കോതമംഗലം, ആലുവ മുനിസിപ്പൽ […]

വിദ്യാർഥികൾക്കുളള ലാപ്‌ടോപ് വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിരുദതലത്തിൽ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വാങ്ങിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അറുപതിനായിരം രൂപ വരെ വായ്പ ലഭിക്കും. പ്രായപരിധി 18 മുതൽ 32 വയസ്സ്. കുടുംബ വാർഷിക വരുമാനം 3 ലക്ഷത്തിൽ കവിയരുത്. വായ്പാ കാലാവധി 3 വർഷമാണ്. അപേക്ഷകൾ ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്കായി കോർപ്പറേഷന്റെ ശാഖകളിലോ www.ksmdfc.org ൽ നൽകിയിട്ടുളള വിവിധ ജില്ലകൾക്കായുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടണം. കെ.എസ്.എം.ഡി.എഫ്.സി കസ്റ്റമർ കെയർ നമ്പർ: 8714603031. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Back To Top