25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ.

നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത് എസ്.നായർ. 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ. തുറവൂർ സ്വദേശിയാണ് ശരത് എസ്.നായർ നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി.

പലസ്തീൻ ഐക്യദാർഢ്യവുമായി സ്കൂളിൽ മൈം, കർട്ടൻ താഴ്ത്തി അധ്യാപകര്‍ പ്രതിഷേധം.

കുമ്പളയിലെ മൈം അവതരണം തടഞ്ഞ അധ്യാപകരിൽ ഒരാൾ സിപിഐ അനുകൂല സംഘടനയിലെ അംഗം.കാസർകോട് കുമ്പളയിൽ സർക്കാർ സ്‌കൂളിൽ പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട മൈം അവതരണം തടഞ്ഞ അധ്യാപകരിൽ ഒരാൾ ഭരണാനുകൂല സംഘടനയിലെ അംഗം. അധ്യാപകനായ സുപ്രീത് സിപിഐയുടെ എകെഎസ്ടിയു സംഘടനയിൽ അംഗമാണ്. പ്രശ്‌നമുണ്ടാക്കിയ മറ്റൊരു അധ്യാപകനായ പ്രദീപ് കുമാർ സംഘ പരിവാർ അനുകൂല ട്രേഡ് യൂണിയനായ ദേശിയ അധ്യാപക പരിഷത്ത് അംഗമാണ്. കലോത്സവ മാനുവലിന് വിരുദ്ധമായത് കൊണ്ടാണ് മൈം തടസ്സപ്പെടുത്തിയതെന്നാണ് അധ്യാപകരുടെ വാദം. മൈം നടത്തുന്നതിനായുള്ള നിബന്ധനങ്ങൾക്ക് […]

ന്യൂജൻ ആം ആദ്മിക്ക് 11000 കോടിയുടെ ആസ്തി.

എംഎൽഎമാരിൽ പോലും സമ്പന്നരായ സ്ഥാനാർത്ഥികളിലേക്കുള്ള മാറ്റം ആം ആദ്മി പാർട്ടിയിൽ ദൃശ്യമാണ്. സാധാരണക്കാരായ ആളുകളെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഒരു ദശാബ്ദം മുമ്പ് ആം ആദ്മി പാർട്ടി (എഎപി) ഉയർന്നുവന്നത്. പാർട്ടിയുടെ സമീപകാല തിരഞ്ഞെടുപ്പുകൾ ആ സ്ഥാപക തത്വത്തിൽ നിന്നുള്ള പ്രകടമായ മാറ്റത്തെ സൂചിപ്പിക്കുന്നു.

ഇന്ത്യ എന്ന വീട്ടിലെ ഒരു മുറിയാണ് പാക് അധിനിവേശ കശ്മീര്‍.

പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യ എന്ന വീട്ടിലെ ഒരു മുറിയാണെന്നന്നും എന്നാല്‍ അപരിചിതര്‍ അവിടെ താമസമാക്കിയെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (Mohan Bhagwat). ആ മുറി തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മധ്യപ്രദേശിലെ സത്‌നയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരുവുനായ ശല്യത്തിനെതിരെ നാടകം കളിക്കുന്നതിനിടെ നടന് ഒറിജിനൽ തെരുവ് നായയുടെ ‘കടി’.

നാടകത്തിൽ ഒരു കുട്ടിക്ക് നായയുടെ കടിയേൽക്കുന്ന രംഗം അവതരിപ്പിക്കുന്നതിനിടെയാണ് യഥാർത്ഥ നായയുടെ കടിയേൽക്കുന്നത്. കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം കളിക്കുന്നതിനിടെ നടന് നായയുടെ കടിയേറ്റു. നാടക പ്രവർത്തകൻ കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്.

രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു

ആശുപത്രിയുടെ രണ്ടാം നിലയിലെ ട്രോമ ഐസിയുവിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ ട്രോമ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ഐസിയു) ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് രോഗികൾ മരിച്ചു. കൂടുതൽ രോഗികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ തിങ്കളാഴ്ച രാവിലെ ആശുപത്രി സന്ദർശിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിനായി ആറ് അംഗ ഉന്നതതല സമിതി രൂപീകരിച്ചു.സംഭവത്തിൽ […]

മുസ്ലീം ലീഗിനെതിരെ വർഗീയ പരാമർശവുമായി പി സരിൻ.

എസ്ഡിപിഐ ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും സരിൻ. മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി സിപിഎം സഹയാത്രികൻ പി സരിൻ. ജനിച്ചമതം ഏതാണെന്ന് നോക്കിയാണ് സ്വർഗ്ഗത്തിലേക്ക് ഉള്ള വഴി വെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ്. നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്ന് പി സരിൻ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പാമർശം മലപ്പുറം ജില്ലയോട് അടുത്ത് നിൽക്കുന്ന പ്രദേശമായതിനാൽ സെക്യുലർ […]

ഇരുപത് വർഷം മുൻപ് എനിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

2004ല്‍ തനിക്ക് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇത്തരത്തില്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും. മോഹന്‍ലാലിനെ ആദരിക്കാന്‍ മനസു കാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും സംവിധായകൻ അടുർ ഗോപാലകൃഷ്ണൻ. സിനിമ മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് ആദരമർപ്പിച്ച്. സംസ്ഥാന സർക്കാർ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം ലഭിച്ചിട്ടില്ല. എന്നാൽ മോഹൻലാലിന്റെ […]

മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം.

മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങായതുകൊണ്ട് പരിപാടി വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാൽ. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ട്. സർക്കാർ ഉത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ല കാര്യമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങായതുകൊണ്ട് പരിപാടി വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും […]

മോഹൻലാലിൻ്റെ പേരിനെ ചൊല്ലി വിവാദം തുടങ്ങുമ്പോൾ അത് അറിയാമോ?

‘മലയാളം വാനോളം ലാല്‍സലാം’ എന്നായിരുന്നു മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിട്ട പേര്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതിന് നടൻ മോഹന്‍ലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയായിരുന്നു  ‘മലയാളം വാനോളം ലാല്‍സലാം’.  ലാൽസലാമിന്റെ പേരിലാണ് ഇപ്പോൾ വിവാദം കനക്കുന്നത്. ഇടത് സർക്കാരായതുകൊണ്ടു തന്നെ പേരിലെ ലാൽസലാമും വിവാദമായി. പരിപാടിക്ക് ലാല്‍സലാം എന്ന് പേര് നൽകിയത് കമ്മ്യൂണിസ്റ്റ് തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന്.  അതിബുദ്ധിയോടെയാണെന്നായിരുന്നു താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല വിമർശിച്ചത്. ഒട്ടേറെ […]

Back To Top