സന്ദീപ് കുമാർ ടെക്നോപാർക്ക് സി.ഇ.ഒ

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്കായ ടെക്‌നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) സന്ദീപ് കുമാറിനെ സംസ്ഥാന സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ സി.ഇ.ഒ (റിട്ട.)കേണൽ സഞ്ജീവ് നായർക്ക്‌ പകരമാണ് സന്ദീപ് കുമാർ ചുമതലയേൽക്കുക. നിലവിൽ കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ (കെ.എസ്‌.ഐ.ടി.എം) ഡയറക്ടറായ സന്ദീപ് കുമാർ ടെക്‌നോപാർക്ക് സി.ഇ.ഒയുടെ അധിക ചുമതല വഹിക്കും.

കേരള കേഡറിലെ 2020 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കെ.എസ്‌.ഐ.ടി.എം പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷാ പ്രതിരോധ സംവിധാനങ്ങൾ, ഡിജിറ്റൽ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ, റെസ്‌പോൻസിബിൾ എ.ഐ അഡോപ്ഷൻ തുടങ്ങിയ സർക്കാർ സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം വഹിച്ചു.

തലശ്ശേരി സബ് കളക്ടർ ആയിരിക്കെ മികച്ച സബ് കളക്ടർക്കുള്ള 2024 ലെ സംസ്ഥാന സർക്കാർ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top