പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വിജ്ഞാന് വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള യുവതി-യുവാക്കളെ നിയമിക്കുന്നു. അപേക്ഷകര്‍ അതാത് ബ്ലോക്ക്/ നഗരസഭ പരിധിയിലുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്ളവരും 21-45 വയസ്സിനിടയില്‍ ഉള്ളവരുമായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തനപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
നിശ്ചിത ഫോമിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകര്‍ താമസിക്കുന്ന പ്രദേശം ഉള്‍പ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ഫെബ്രുവരി 20നകം ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്.
ഫോണ്‍ : 0483-2734901
