പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി: താല്‍പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ കുറഞ്ഞത് ഒരേക്കര്‍ വരെ ഭൂമി വില്‍ക്കാന്‍ തയാറുള്ള പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, നന്മണ്ട, ചേളന്നൂര്‍, കാക്കൂര്‍, വാണിമേല്‍, വളയം, നരിപ്പറ്റ, ചെക്യാട്, നാദാപുരം, കാവിലുംപാറ, കായക്കൊടി, കുറ്റ്യാടി ഗ്രാമപഞ്ചായത്തുകളിലെയും കൊടുവള്ളി, മുക്കം നഗരസഭകളിലെയും ഭൂവുടമകളില്‍നിന്ന് ആദിവാസി പുനരധിവാസ വികസന മിഷന്‍ താല്‍പര്യപത്രം ക്ഷണിച്ചു.
ഭൂമിയുടെ ഉടമസ്ഥര്‍, അപേക്ഷയോടൊപ്പം വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യമുള്ള നിയമകുരുക്കുകളില്‍ ഉള്‍പ്പെടാത്ത ബാധ്യതകളില്ലാത്ത ഭൂമി) വില്‍ക്കാന്‍ തയാറാണെന്നുള്ള സമ്മതപത്രം, ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക എന്നിവ സഹിതം കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ഫെബ്രുവരി 15നകം സമര്‍പ്പിക്കണം.

പട്ടികവര്‍ഗ മേഖലകളോട് ചേര്‍ന്ന സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസറുടെ കാര്യാലയത്തില്‍ (ഫോണ്‍: 0495 2376364) ലഭിക്കും.

മത്സ്യബന്ധന യാനങ്ങള്‍ ലൈസന്‍സ്/പെര്‍മിറ്റ് പുതുക്കണം

ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പരമ്പരാഗത യാനങ്ങളും ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളും ലൈസന്‍സ്/പെര്‍മിറ്റ് പുതുക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. റിയല്‍ ക്രാഫ്റ്റ് സോഫ്റ്റ്‌വെയറില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍.സി ഉടമകള്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. അല്ലെങ്കില്‍ കുടിശ്ശിക സഹിതം ഫീസ് ഈടാക്കും.

ലൈസന്‍സ് കാലാവധി കഴിഞ്ഞ മുഴുവന്‍ യാനങ്ങളും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ജപ്തി ചെയ്ത് പിഴ ഈടാക്കും. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്ന മെക്കനൈസ്ഡ് യാനങ്ങളും 24 മീറ്റര്‍ നീളത്തില്‍ കൂടുതലുള്ള മോട്ടോറൈസ്ഡ് യാനങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആക്‌സസ് പാസിന് (ഇ.ഇ.ഇസഡില്‍ മത്സ്യ ബന്ധനം നടത്തുന്നതിനുള്ള അനുമതി) റിയല്‍ ക്രാഫ്റ്റ് സോഫ്റ്റ്വെയര്‍ വഴി അപേക്ഷിക്കണമെന്നും ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top