കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ശൃംഖലകളുടെ വികസനം എന്ന പേരില്‍ നടത്തുന്ന വൈഗ പരിപാടിക്കെതിരെ തിരുവനന്തപുരത്ത് കര്‍ഷകരുടെ പ്രതിഷേധം . ആനയറ മാര്‍ക്കറ്റില്‍ നടത്തുന്ന പരിപാടിക്കെതിരായണ് പ്രതിഷേധം സർക്കാരിലേക്ക് കർഷകർ നൽകിയ പച്ചക്കറികളുടെ പണം നൽകിയിട്ടു മതി ഇത്തരം ആർഭാട പരിപാടികൾ എന്നാണ് കർഷകരുടെ വാദം.
കൃഷി വകുപ്പിന്റെ കീഴിലുള്ള വൈഗ പരിപാടിയുടെ ഏഴാം പതിപ്പാണ് തിരുവനന്തപുരം കാര്‍ഷിക മൊത്ത വ്യാപാര വിപണിയില്‍ നടക്കുന്നത്. ഇതിനെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്.ആനയറ മാര്‍ക്കറ്റിലെ സംഭരണ കേന്ദ്രത്തിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി. ഓണത്തിന് വിറ്റ പച്ചക്കറിയുടെ വില പോലും കിട്ടിയിട്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. കര്‍ഷകര്‍ക്കുള്ള പണം നല്‍കാതെ വൈഗ നടത്തുന്നത് ശരിയല്ലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത കെ മുരളീധരന് വിമര്‍ശിച്ചു.
