കൊച്ചിൻക്യാൻസർസെന്റർ പുതിയ കെട്ടിടം

കൊച്ചിൻക്യാൻസർസെന്റർ പുതിയ കെട്ടിടം

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 9 ന് ഉദ്ഘാടനം ചെയ്യും.

കൊച്ചി : 450 കോടി രൂപ മുടക്കിയാണ് കളമശ്ശേരി കിൻഫ്രാ പാർക്കിന് സമീപം ഈ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആധുനിക ക്യാൻസർ റിസെർച്ച് സെന്ററിൽ
10 ഓപ്പറേഷൻ തീയറ്ററും (അതിൽ ഒന്ന് റോബോട്ടിക് തീയറ്ററാണ് ) 300 കിടക്കകളും
15 ലിഫ്റ്റുകളും 350 ഓളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും
ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് 7 ലക്ഷം sq ഫീറ്റിലാണ് നിർമ്മാണം
കേരളത്തിൽ ആദ്യമായി പ്രോട്ടോൺ തെറാപ്പി നടപ്പിലാക്കുന്നതും ഈ റിസർച്ച് സെന്ററിലാണ് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ Xray ക്ക് പകരം പ്രോട്ടോൺ ബീമുകൾ ഉപയോഗിക്കുന്ന റേഡിയേഷൻ ചികിത്സയാണ് പ്രോട്ടോൺ തെറാപ്പി.

ഇതുമൂലം ചുറ്റുമുള്ള കോശങ്ങൾക്ക് കേടുപാട് വരാതെ സഹായിക്കുന്നു
കളമശ്ശേരി കിൻഫ്രാ പാർക്കിന് സമീപമാണ് ഈ സെന്റർ നിർമ്മിച്ചിരിക്കുന്നത്. മന്ത്രിമാരായ വീണ ജോർജ്, പി.രാജീവ്, ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാർ, എം.എൽ.എ മാർ, ഡോ.രാജൻ എൻ ഖോബ്രഗാഡേ (അഡിഷണൽ ചീഫ് സെക്രട്ടറി ആരോഗ്യ കുടുംബക്ഷേമ വകുപ്പ്)ഉന്നത ഉദ്യോഗസ്ഥർ, കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ.പി.ജി ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക് – Village News TV

Leave a Reply

Your email address will not be published. Required fields are marked *

Back To Top