‘കൈയും കാലും തല്ലി ഒടിക്കും’

മൂന്നാർ: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്പെഷ്യൽ തഹസിൽദാരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ അഡ്വ. എ. രാജ. സി.വി. ഗായത്രിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് നിന്നില്ലെങ്കിൽ അവരുടെ കൈയും കാലും തല്ലിയൊടിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥർ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും എംഎൽഎ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു.

നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രിയുടെ മറുപടി. പുറമ്പോക്ക് ഭൂമിയിലെ സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ ഇടപ്പെട്ടത്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകർക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎൽഎയുടെ വാദം. എന്നാൽ ആരാണ് കൈക്കൂലി വാങ്ങിയതെന്ന ചോദ്യത്തിന് എംഎൽഎ മറുപടി പറയുന്നില്ല.

നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രിയുടെ മറുപടി. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തുന്ന നിർമ്മാണങ്ങൾക്ക് ഉദ്യോഗസ്ഥർ നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ അവധി ദിവസങ്ങളിൽ പോലും ഇത് ലംഘിച്ച് നിർമ്മാണം തുടർന്നപ്പോൾ, നിർമ്മാണങ്ങൾ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഈ നടപടികൾക്കെതിരെയാണ് എംഎൽഎ രംഗത്തെത്തിയത്.

ബുൾഡോസർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകർക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎൽഎയുടെ വാദം. പണമില്ലെങ്കിൽ ഒന്നും നടക്കില്ലെന്ന അവസ്ഥയാണെന്നും തഹസിൽദാർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്നും എംഎൽഎ ആരോപിച്ചു. എന്നാൽ ആരാണ് കൈക്കൂലി വാങ്ങിയത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ എംഎൽഎ തയ്യാറായില്ല.

ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെങ്കിൽ അതിനെതിരെ വിജിലൻസിനോ പോലീസിനോ പരാതി നൽകുന്നതിന് പകരം വധഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്ന വിമർശനം ഉയരുന്നുണ്ട്.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top