ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചാര്യത്തിൽ കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി.
കരുവാറ്റ, നെടുമുടി, എ സി റോഡിന്റെ വിവിധ ഭാഗങ്ങൾ, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, കാർത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഏഴംഗസംഘം ജില്ലയിൽനിന്ന് 40 സാമ്പിൾ ശേഖരിച്ചു. ഭോപാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ സി ടോഷ്, മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥരും ജില്ലയിൽനിന്നുള്ളഉദ്യോഗസ്ഥരും പരിശോധനയ്ക്കുണ്ടായിരുന്നു. ഇറച്ചിക്കടകളിലെ കത്തി, കട്ടിങ് ബോർഡ് എന്നിവിയിൽനിന്നുള്ള സാമ്പിൾ, ഇറച്ചി കഴുകിയ വെള്ളം, ദേശാടന പക്ഷികളുടെ കാഷ്ടം, പറന്നുനടക്കുന്ന കാക്ക അടക്കമുള്ള പക്ഷികളുടെ കാഷ്ടം, പാടങ്ങളിലെ വെള്ളം എന്നിവയാണ് ശേഖരിച്ചിട്ടുള്ളത്. ജില്ലയിലെ പരിശോധനയ്ക്കുശേഷം സംഘം ബുധൻ രാവിലെ കോട്ടയം ജില്ലയിൽ പരിശോധന നടത്തും. രാവിലെ 7 : 30ന് കുമരകത്ത് പരിശോധന ആരംഭിക്കും.
ശേഷം കോട്ടയം നഗരസഭാ പരിധിയിലെ വിവിധയിടങ്ങളിലും പരിശോധന നടത്തും. ദേശാടനപക്ഷികൾ കുമരകത്ത് കൂടുതൽ എത്തുന്നതിനാൽ ഇവിടെ വിപുലമായ പരിശോധനയുണ്ടാകും. ഇരുപതോളം സാമ്പിളുകൾ കോട്ടയത്തുനിന്ന് ശേഖരിക്കും. ജനുവരിയിൽ ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് പഞ്ചായത്തുകളിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഇവിടങ്ങളിൽ സംഘം പരിശോധന നടത്തിയില്ല.പുതിയ വൈറസ് ഉണ്ടോയെന്ന് പരിശോധിക്കും ശേഖരിച്ച സാമ്പികളിൽനിന്ന് പുതിയ വൈറസ് സാന്നിധ്യമുണ്ടോയന്ന് പരിോശോധിക്കും. ഏറെ മാരകമായതും വേഗത്തിൽ പടരുന്നതും മരണനിരക്ക് ഉയർന്നതുമായ എച്ച്5എൻ1 (H-5 N-1) വകഭേദത്തിൽപ്പെട്ട വൈറസുകളാണ് ജില്ലയിൽ കണ്ടെത്തിയത്.
ഇതിൽനിന്ന് വ്യത്യസ്ഥമായ വൈറസ് സാന്നിധ്യം ഉണ്ടോയന്നാണ് കണ്ടെത്തുക. കൂടാതെ മറ്റ് പക്ഷികളിൽ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ട് ഇവയുടെ തീവ്രത എന്നിവയും കണ്ടെത്തും.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

