കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്ഐപിആര്‍ഡി

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ രോഗനിദാനം വകുപ്പില്‍ ഒഴിവുളള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് പരിയാരം കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2800167

സൗജന്യ ചികിത്സ

പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ശാലാക്യതന്ത്ര വിഭാഗത്തില്‍ മൂക്കടപ്പ്, മുഖവേദന, മണമറിയാനുള്ള ശേഷിക്കുറവ്, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങളില്‍ രണ്ടോ അതിലധികമോ ഉള്ള സൈനസൈറ്റിസ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. 20 മുതല്‍ 50 വയസുവരെയുള്ളവര്‍ക്ക് ചികിത്സ തേടാം. ഒ.പി നമ്പര്‍ എട്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ഒ.പി. ഫോണ്‍: 9048413293

സൗജന്യ പ്രമേഹ, പാദരോഗ ക്യാമ്പ്

കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അഗദതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സൗജന്യ പ്രമേഹ പാദരോഗ നിര്‍ണയ ക്യാമ്പ് ഫെബ്രുവരി 18 ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ നടക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. ഫോണ്‍: 0497 2706666

കൗണ്‍സിലിംഗ് സേവനം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനു കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ കൗണ്‍സിലിംഗ് സേവനം ലഭ്യമാണ്. ഉപരിപഠനം, ജോലിസാധ്യതകള്‍, പരീക്ഷയെ അഭിമുഖീകരിക്കുക എന്നീ സഹായങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും അവസരം പ്രയോജനപ്പെടുത്താം. ഫോണ്‍: 04972800572, 9496015018

അപേക്ഷ ക്ഷണിച്ചു

തവനൂര്‍ അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ‘ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍’ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഒബിസി വിഭാഗക്കാര്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ സൗജന്യമായി പഠിക്കാം. https://forms.gle/WbFPzassFs6QbUR36 ലിങ്കുവഴി അപേക്ഷിക്കാം. ഫോണ്‍: 9495999658

ലേലം

കണ്ണൂര്‍ എക്സൈസ് ഡിവിഷനിലെ എക്സൈസ്/പോലീസ് വകുപ്പുകളുടെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 23 വാഹനങ്ങള്‍ ജില്ലാ ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 27 ന് പകല്‍ 11 മണി മുതല്‍ ലേലം ചെയ്യും. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ മറ്റെല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ : 04972706698

ദര്‍ഘാസ് ക്ഷണിച്ചു

കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള 64 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടുമണിക്കകം ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് ലഭിക്കണം.

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ഗവ. കോളേജില്‍ 2025-26 വര്‍ഷത്തില്‍ വിവിധ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് നാലിന് വൈകീട്ട് മൂന്നുമണിരെ സ്വീകരിക്കും. ഫോണ്‍: 04935 240351

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top