ഫെബ്രുവരി 12ലെ ദേശീയ പണിമുടക്ക്
തിരുവനന്തപുരം : കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം . ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ചെറുത്തുനിൽപ്പിന്റെ പുതുയുഗമാണ് ഫെബ്രുവരി 12ലെ രാജ്യവ്യാപക പണിമുടക്കിലൂടെ തുടങ്ങുന്നത്. വർധിച്ച ആവേശത്തിലാണ് തയ്യാറെടുപ്പുകൾ നടക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. കേരളത്തിൽ ദേശീയ പണിമുടക്ക് ശക്തമാകും. തൊഴിലാളിവിരുദ്ധമായ നാല് തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നാണ് ഫെബ്രുവരി 12ലെ പണിമുടക്കിൽ […]



