കേന്ദ്രസംഘം ആലപ്പുഴയിൽ പരിശോധന നടത്തി
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചാര്യത്തിൽ കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കരുവാറ്റ, നെടുമുടി, എ സി റോഡിന്റെ വിവിധ ഭാഗങ്ങൾ, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, കാർത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഏഴംഗസംഘം ജില്ലയിൽനിന്ന് 40 സാമ്പിൾ ശേഖരിച്ചു. ഭോപാൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റുമാരായ സി ടോഷ്, മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലോട് സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥരും ജില്ലയിൽനിന്നുള്ളഉദ്യോഗസ്ഥരും പരിശോധനയ്‌ക്കുണ്ടായിരുന്നു. […]
അമ്പലപ്പുഴ പാൽപ്പായസത്തിനു വില കൂട്ടി
അമ്പലപ്പുഴ : പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിനു വില വർദ്ധിപ്പിച്ചു . 80 രൂപ വർദ്ധിച്ചതോടെ ലിറ്ററിന് 240 രൂപയായി. 160 രൂപയായിരുന്നു പഴയ വില. 2011 ശേഷം ആദ്യമായാണ് പാൽപായസത്തിന്റെ വില തിരുവിതാംകൂർ ദേവസ്വം ബോർഡ് വർദ്ധിപ്പിക്കുന്നത്. പാൽ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർദ്ധിച്ചതോടെയായിരുന്നു പാൽപ്പായസത്തിൻ്റെ വിലയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നിലവിൽ 250 ലിറ്റർ പാൽപ്പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 350 ലിറ്റർ വരെയാക്കാനും ബോർഡ് അംഗീകാരം നൽകിയിരുന്നു. കൂടുതൽ […]
പടക്കപ്പലിനെ ലക്ഷ്യംവെച്ചെന്ന് വിശദീകരണം
വാഷിംഗ്ടൺ : അറബിക്കടലിൽ ഇറാനിയൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായി യു എസ് യു എസ് എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറാനിയൻ ഷാഹിദ്-139 ഡ്രോണാണ് എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് യുഎസ് തകർത്തത്. വിമാനവാഹിനിക്കപ്പലിനെയും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോൺ വെടിവച്ച് വീഴ്ത്തിയെന്ന് യു എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് പറഞ്ഞു. അതേസമയം ഐ ആർ ജി സി വീണ്ടും ഡ്രോണുകൾ അയച്ചതായാണ് റിപ്പോർട്ട്. ഇറാനും അമേരിക്കയും തമ്മിൽ […]
അതിജീവിതയെ വിവാഹം കഴിച്ചു
കൊച്ചി : 23-കാരന്റെപേരിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി പ്രതീപ് കുമാറിന്റെതാണ് ഉത്തരവ്. പരാതിക്കാരിയുമായി സൗഹൃദത്തിലായി കഴിഞ്ഞ ജൂണിൽ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തെറ്റായ കേസാണെന്നും പരാതിക്കാരിയെ താൻ വിവാഹം കഴിച്ചെന്നും ഇപ്പോൾ പ്രായപൂർത്തിയായെന്നും കാട്ടിയാണ് കേസ് റദ്ദാക്കാനായി ഹർജി ഫയൽ ചെയ്തത്. ഇതിനെ പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയൽ ചെയ്തു. തുടർന്നാണ് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് […]
തരിപ്പണമായി പഴയഉച്ചക്കട റോഡ് സർവീസ് നിറുത്തി ആനവണ്ടി
പാറശാല : കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധം ശക്തം. കാരോട് ഗ്രാമപഞ്ചായത്തിലെ പഴയ ഉച്ചക്കട – പൊഴിയൂർ റോഡാണ് കുഴിച്ച് കുളമായി കിടക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം, ഇതുവഴിയുള്ള ബസ് സർവീസും നിറുത്തലാക്കിയിരിക്കുകയാണ്. ജലജീവൻ പദ്ധതിപ്രകാരം മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പഴയഉച്ചക്കടയിൽ നിന്ന് കടലിക്കുളം വഴി പൊഴിയൂരിലേക്കുള്ള ഒരു കിലോമീറ്ററോളം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. റോഡിന്റെ പകുതിയോളം ഭാഗം വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചിട്ട് മണ്ണിട്ട് മൂടിയെന്നല്ലാതെ ടാർ […]
സിൽവർ ലൈനിന്റെ മൂന്നിരട്ടി ചെലവ്
തിരുവനന്തപുരം : സിൽവർ ലൈനിനുപകരം സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടുന്ന റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റത്തിന് മൂന്നിരട്ടി അധിക ചെലവുവരും. 63,941 കോടി രൂപയാണ് സിൽവർലൈനിന് കേരള റെയിൽ ഡിവലപ്മെൻ്റ് കോർപ്പറേഷൻ (കെ-റെയിൽ) കണക്കാക്കിയിരുന്നത്. എന്നാൽ, നിർദിഷ്ട റാപ്പിഡ് റെയിലിനും തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതിക്കുമായി 1,92,780 കോടി ചെലവുവരുമെന്ന് ഗതാഗതവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. മെട്രോ പദ്ധതികൾക്കായി 10,000 കോടി രൂപ ചെലവുവരുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുക്കുമ്പോൾ 1.82 കോടി രൂപയെങ്കിലും റാപ്പിഡ് റെയിലിന് […]
മഹേശ്വരം ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി
പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളോടൊപ്പം നടക്കുന്ന 7-മത് അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി. 13വരെയാണ് യജ്ഞം നടക്കുന്നത്. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ തന്ത്രി മുഖ്യൻ ഗണേഷ് ലക്ഷ്മി നാരായണൻ പോറ്റി,യജ്ഞാചാര്യൻ വീരമണി വാദ്ധ്യാർ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. യജുർവേദത്തിലെ നമകം, ചമകം എന്നീ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ശ്രീരുദ്രമന്ത്രം 121 വൈദികർ ചേർന്ന്11 ദിവസങ്ങളിലായി11 പ്രാവശ്യം ജപിക്കുന്ന അതിശ്രേഷ്ഠ വഴിപാടാണ് അതിരുദ്ര യജ്ഞം.യജ്ഞത്തിന്റെ ഭാഗമായി ദിവസേന വസുർധാരാഹോമവും നടക്കും. യജ്ഞദിവസങ്ങളിൽ നിർമ്മാല്യദർശനം,അഭിഷേകം, […]
കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക്
വടക്കഞ്ചേരി : മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യബസുകൾ സർവീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 […]
എസ് പി വെങ്കിടേഷ് അന്തരിച്ചു
ചെന്നൈ : സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കിലുക്കം, മിന്നാരം, ജോണിവാക്കർ. കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
കോർപ്പറേഷനിൽ ലക്ഷങ്ങളുടെ ഡ്രെയിനേജ് ടാങ്കുകൾ നശിക്കുന്നു
നഗരത്തിലെ വീടുകളിലേക്ക് വിതരണം ചെയ്യാനായി തിരുവനന്തപുരം കോർപ്പറേഷൻ എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ ഡ്രയിനേജ് ടാങ്കുകൾ നശിക്കുന്നു. ജഗതി മൈതാനത്തിലാണ് നൂറിലേറെ ടാങ്കുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ടാങ്കുകള്‍ ഒരുമാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഒരു വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ കോർപ്പറേഷൻ ഭരണകാലത്താണ് വിതരണത്തിനായി ഡ്രയിനേജ് ടാങ്കുകൾ എത്തിച്ചത്. ഡ്രയിനേജ് പ്രശ്നമുള്ള കോർപ്പറേഷൻ പരിധിയിലുള്ള വീടുകളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഒരു വർഷത്തിലേറെയായി ടാങ്കുകൾ ജഗതി മൈതാനത്ത് ഇങ്ങനെ വെയിലേറ്റ് നശിക്കുകയാണ്. നിരവധിയാളുകൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം […]
