Category: Latest News

പ്രാദേശിക എഡിഷൻ പോർട്ടൽ ഫ്രാഞ്ചൈസി

തലസ്ഥാനനഗരിയിൽ ട്രാവൻകൂർ ഫെസ്റ്റ് 2025 വിജയകരമായി സംഘടിപ്പിച്ചുകൊണ്ട് ലോഞ്ച് ചെയ്യപ്പെട്ട ‘വില്ലേജ് ന്യൂസ് വെബ് ടീവി’ ന്യൂസ് പോർട്ടൽ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് തലത്തിൽ എഡിഷൻ ഫ്രാൻഞ്ചൈസികളെ ക്ഷണിക്കുന്നു. താലൂക്കുതല ന്യൂസ് പോർട്ടൽ പ്രത്യേകം തയ്യാറാക്കുന്നു. ന്യൂസ് പോർട്ടൽ മാനേജ്മെൻ്റ് കമ്പനി നേരിട്ടാണ്. ഓഫിസ് ആവശ്യമില്ല. താലൂക്കിന് 12000 രൂപയാണ് 3 വർഷത്തേക്കുള്ള പോർട്ടൽ ക്രീയേഷൻ ആൻഡ് മൈൻറ്റനൻസ് ഫീ. എഡിഷൻ പോർട്ടൽ ആരംഭിക്കുമ്പോൾ തന്നെ നിലവിലുള്ള പരസ്യങ്ങളും ഉൾപ്പെടുത്തിത്തുടങ്ങുന്നു. പരസ്യ വരുമാനം പ്രതീക്ഷിക്കാം. […]

സി ജെ റോയ് സ്വയം വെടിവച്ചു മരിച്ചു

പ്രമുഖ ബിൽഡർ, കോൺഫിഡന്റ് ഗ്രൂപ്പ്‌ ഉടമ സി ജെ റോയ് സ്വയം വെടിവച്ചു മരിച്ചു. ബാംഗ്ലൂർ കോൺഫിഡന്റ് ഓഫിസിൽ ഇ ഡി റെയ്ഡിനിടെയാണ് സംഭവം.

കലാനിധിയുടെ പ്രഥമ കെ. പി സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്കാരം നൽകി ആദരിക്കുന്നു

കലാനിധി സ്ഥാപകനും മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുൻ കാരണവരുമായിരുന്ന ബ്രഹ്മശ്രീ. കേശവൻ നമ്പൂതിരിയുടെ മകനായ പ്രൊഫ. മൂഴിക്കുളം. V. ചന്ദ്രശേഖരപിള്ളയുടെ സഹധർമ്മിണിയും അണക്ലാട്ടിൽ കുടുംബ അംഗവുമായ കെ. പി. സരസ്വതികുഞ്ഞമ്മയുടെ പാവന സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കൊണ്ട് , അണക്ലാട്ടിൽ കുടുംബ അംഗവുമായ കണ്ടല്ലൂർ കൊല്ലകേൽ പത്മശ്രീ.ദേവകിയമ്മക്ക് കലാനിധിയുടെ പ്രഥമ കെ. പി സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്കാരം നൽകി ആദരിക്കുന്നു

കഴക്കൂട്ടത്ത് വൻ തീപിടുത്തം

തിരുവനന്തപുരം : കഴക്കൂട്ടത്ത് വലിയ തീപിടുത്തം. തീ പിടിച്ചത് കുറ്റിക്കാട്ടിൽ .സമീപത്ത് ഭരത് ഗ്യാസിന്റെ ഗോഡൗൺ ഉണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം .ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണമുണ്ട്. ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമം നടത്തുന്നു. കൂടുതൽ ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

യൂറോപ്പ് തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 31ന്

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 31ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള നടക്കുന്നത്. കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. വിവിധ കമ്പനികളിലായി സ്റ്റാഫ് നഴ്സ്, […]

കണ്ണടച്ചു തുറക്കും മുൻപേ തീഗോളമായി

ബാരാമതി : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ജീവനെടുത്ത വിമാനാപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് ദൃക്സാക്ഷി. മുംബൈയിൽ നിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. റൺവേയിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഏകദേശം 100 അടി മുൻപേ വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. വിമാനം താഴ്ന്നു വന്നപ്പോൾ തന്നെ അത് തകരുമെന്ന് തോന്നിയിരുന്നു. നിമിഷങ്ങൾക്കകം അത് നിലംപതിക്കുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. വിമാനം വലിയ തീഗോളമായി മാറി. അതിനുപിന്നാലെ 4-5 […]

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ സ​ഞ്ച​രിച്ച വിമാനം തകർന്നു കൊല്ലപ്പെട്ടു

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മ​തി​യി​ൽ ചെ​റു വി​മാ​നം ത​ക​ർ​ന്ന് വീ​ണ് അ​പ​ക​ടം. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രിയും എൻസിപി നേതാവുമായ അ​ജി​ത് പ​വാ​ർ കൊല്ലപ്പെട്ടു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആറു ​പേ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ വി​മാ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വെ​ന്നാ​ണ് വി​വ​രം. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

ലോക്ഭവനിൽ അറ്റ് ഹോം സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അറ്റ് ഹോം പരിപാടി സംഘടിപ്പിച്ചു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, കോർപ്പറേഷൻ മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, ഗവർണറുടെ ഭാര്യ അനഘ ആർലേക്കർ, പത്മ പുരസ്കാര ജേതാക്കൾ, സായുധ സേനാ വിഭാഗം മേധാവികൾ, വിവിധ വകുപ്പ് മേധാവികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്ലാനിംഗ് അസിസ്റ്റന്റ് (ജിഐഎസ്) നിയമനം

ജില്ലാ സ്ഥലപര ആസൂത്രണ പരിപ്രേക്ഷ്യം തയ്യാറാക്കുന്നതിനായി ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ച് ഭൂപടങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന് തൃശൂർ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിലേക്ക് ഒരു പ്ലാനിംഗ് അസിസ്റ്റന്റ് (ജിഐഎസ്)നെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും. നിയമനം പരമാവധി 45 ദിവസത്തേക്കായിരിക്കും. പ്രതിദിനം 1160 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 31,320 രൂപയാണ് വേതനം. എം.എ/എം.എസ്‌സി ജിയോഗ്രഫി അല്ലെങ്കിൽ ജിയോളജി യോഗ്യതയുളവർക്കും ജിയോ ഇൻഫർമാറ്റിക്സ് ( ജിഐഎസ് ) മേഖലയിൽ പ്രവൃത്തിപരിചയവും ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് […]

വികസിത കേരളത്തിലൂടെ വികസിത ഭാരതം: ഗവർണർ

വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡയത്തിൽ നടന്ന വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായരുന്നു ഗവർണർ. ഭാരതം ഒരു മതരാഷ്ട്രമല്ല, മറിച്ച് എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന റിപ്പബ്ലിക്കാണെന്ന് ഗവർണർ പറഞ്ഞു. വൈവിധ്യങ്ങളെയും വിവിധ സംസ്‌കാരങ്ങളെയും തനിമ ചോരാതെ സ്വാംശീകരിക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വമാണ് നമ്മുടെ കരുത്ത്. കഴിഞ്ഞ 76 വർഷമായി നാം ഈ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ലോകത്തിന് മുന്നിൽ ജനാധിപത്യത്തിന്റെ […]

Back To Top