ആപ്പിൾ ചിഹ്നത്തിൽ ജയിച്ച സ്ഥാനാർഥി നന്ദി പറയാൻ വീടുകളിൽ എത്തിയത് ആപ്പിളുകളുമായി
മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച നല്ലേങ്ങര ഇബ്രാഹിമാണ് വീടുകളിൽ ആപ്പിളുകൾ എത്തിച്ചത്. നാലാം വാർഡിലെ നാനൂറോളം വീടുകളിലും നല്ലേങ്ങര ഇബ്രാഹിം ആപ്പിളുകൾ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. മുസ്ലിം ലീഗ് പ്രവർത്തകനായ ഇബ്രാഹിം നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിച്ചത്. ‘ആപ്പിൾ’ ചിഹ്നത്തിൽ ജനവിധി തേടിയ ഇബാഹിം 237 വോട്ടുകളുടെ ഭൂരിപ ക്ഷത്തിലാണ് വിജയിച്ചത് .
മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാൻ ഇല്ലാത്ത അക്ഷരമാണ് ഴ
മലയാളം എങ്ങനെയാണ് ഉണ്ടായതെന്നത് വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. കേവലം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല നമ്മുടെ ഭാഷ; നൂറ്റാണ്ടുകൾ നീണ്ട മാറ്റങ്ങളിലൂടെയാണ് മലയാളം ഇന്നത്തെ രൂപത്തിലെത്തിയത്. മലയാളത്തിന്റെ ഉല്പത്തിയെക്കുറിച്ച് പ്രധാനമായും രണ്ട് വാദങ്ങളാണ് ഭാഷാവിദഗ്ധർക്കിടയിലുള്ളത്. 1. ദ്രാവിഡ ഭാഷാ കുടുംബം ലോകത്തിലെ പ്രധാന ഭാഷാ കുടുംബങ്ങളിൽ ഒന്നായ ദ്രാവിഡ ഭാഷാ കുടുംബത്തിൽ നിന്നാണ് മലയാളം പിറന്നത്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവ മലയാളത്തിന്റെ ‘സഹോദരി’ ഭാഷകളാണ്. ഇതിൽ തമിഴുമായിട്ടാണ് മലയാളത്തിന് ഏറ്റവും അടുത്ത ബന്ധമുള്ളത്. 2. […]
കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മാണിക്കല്‍ പഞ്ചായത്തിലെ യുഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ്സ് നേതാക്കളെ ആക്ഷേപിക്കുകയും ചെയ്ത കുന്നിട അജിയെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു.
ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപിയിൽ ചർച്ച
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപിക്കുള്ളില്‍ വിമര്‍ശനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ച തൃശ്ശൂരില്‍ ഇത്തവണ, അത് യുഡിഎഫിലേക്ക് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതായിരുന്നു സ്ഥിതി. തൃശ്ശൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ, ഡിവിഷനുകളില്‍ വന്‍ പരാജയമാണുണ്ടായത്. കൃഷ്ണപുരം, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗര്‍, നെട്ടിശ്ശേരി ഡിവിഷനുകളിലെ വോട്ട് വിലയിരുത്തിയാണ് ചില നേതാക്കള്‍ ഈ നിലപാടിലെത്തിയത്. തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും […]
സി പി ഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി കൗൺസിലർ കുറ്റക്കാരൻ
കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു പ്രശാന്തിനെയാണ് കോടതികുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉൾപ്പെടെ 10 ബിജെപിപ്രവർത്തകരും കുറ്റക്കാരെന്ന് തലശേരിഅഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾക്ക് 36വർഷംതടവ്ശിക്ഷയാണ് കോടതി വിധിച്ചത്. ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതിയാകും. 2007-ലാണ് തലശേരി നഗരസഭ മുൻ കൗൺസിലറും സിപി ഐഎം പ്രവർത്തകനുമായ കോടിയേരികൊമ്മൽവയലിലെപിരാജേഷിനെ വീടാക്രമിച്ച് വധിക്കാൻശ്രമിച്ചത്.2007 ഡിസംബർ 15-ന് രാത്രി ആർഎസ്എസ് സംഘം വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരിചന്ദ്രമതിയെയുംആക്രമിക്കുകയായിരുന്നു.ബോംബെറിഞ്ഞ് ഭീതി സൃഷ്‌ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻശ്രമിക്കുകയായിരുന്നു. ഇത് […]
കേരള സർവകലാശാല രജിസ്റ്റർ അനിൽകുമാറിനെ മാറ്റി
വിസി നിയമനത്തിലെ ഒത്തുതീർപ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്. വിസി നിയമനത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതിന് പിന്നാലെയാണ് കേരളയിലും സമവായം. പ്രിൻസിപ്പൽ ആയി തന്നെയാണ് അനിൽകുമാർ തിരികെ പ്രവേശിക്കുന്നത്. രജിസ്ട്രാർ […]
നടിയെ ആക്രമിച്ച കേസ്:മുഖ്യമന്ത്രിയേ കണ്ട് അതിജീവിത
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. കേസിൽ ഉടൻ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ലിഫ്‌ഹൗസിലായിരുന്നു കൂടിക്കാഴ്ച. സർക്കാർ തന്നെ കേസിൽ ഹെെക്കോടതിയിലേക്ക് അപ്പീൽ നൽകുമെന്നും കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം […]
