ലക്ഷങ്ങൾ ചിലവാക്കാതെ സാധാരണക്കാർക്കും നീറ്റ് നേടാം!
നീറ്റ് പരീക്ഷക്കായുള്ള പരിശീലനം ഇക്കാലത്ത് ലക്ഷങ്ങൾ ചിലവുള്ളതാണ്. എന്നാൽ ഇന്ത്യയിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും പ്രശസ്തമായ കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കുവാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല എന്നതാണ് സത്യം. പ്രശസ്തമായ കോച്ചിങ്ങ് സെൻററുകളും അവരുടെ വിദ്യാർത്ഥികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് നിരന്തരം NEET മോഡൽ പരീക്ഷകൾ അറ്റൻഡ് ചെയ്യാനാണ്. ഇനിയുള്ള ദിവസങ്ങൾ മോഡൽ പരീക്ഷകളുടേതായിരിക്കണം. എത്ര കൂടുതൽ തവണ പരിശീലന പരീക്ഷകൾ അറ്റൻഡ് ചെയ്യുന്നുവോ അത്രത്തോളം യഥാർത്ഥ നീറ്റ് പരീക്ഷ ലളിതമായിരിക്കും.സാധാരണ കുട്ടികൾക്കായി പ്രഗത്ഭരായ അദ്ധ്യാപകർ തയ്യാറാക്കിയ പരിശീലന പരീക്ഷകൾ […]
അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും ഇനികെ-ടെറ്റ് നിര്‍ബന്ധം
സര്‍ക്കാര്‍–എയ്ഡഡ്സ്‌കൂളുകളിലെഅധ്യാപകനിയമനങ്ങള്‍ക്കുംസ്ഥാനക്കയറ്റങ്ങള്‍ക്കുംകെ-ടെറ്റ്നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്നയോഗ്യതകളുള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നുംഒഴിവാക്കിയതുള്‍പ്പെടെയാണ് പുതിയ ഉത്തരവോടെ റദ്ദാകുന്നത്. ഇതോടെഈയോഗ്യതയുള്ളവര്‍ക്കുംഇനിഅധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനുംകെ-ടെറ്റ് യോഗ്യതവേണ്ടിവരും. ഹൈസ്‌കൂള്‍അധ്യാപകര്‍ക്ക്പ്രധാനഅധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി മൂന്ന് നിര്‍ബന്ധമാണ്. 2025 സെപ്തംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കും. എന്നാല്‍ ഹൈസ്‌കൂള്‍ നിയമനങ്ങള്‍ക്ക് […]
ഒന്നു മുതല്‍ 12 വരെ പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാകുന്നു
ഒന്നു മുതല്‍ 12 വരെയുള്ള പാഠപുസ്തക പരിഷ്കരണം കേരളത്തില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ കേരളം കൂടുതല്‍ ശക്തമായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.വേനലവധി മാറ്റം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ പഠന പദ്ധതിയിൽ നിർമ്മിത ബുദ്ധിയും
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി, വരും വർഷങ്ങളിൽ സ്കൂൾ സിലബസിൽ കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സമഗ്രമായി ഉൾപ്പെടുത്തും. ഇതിനായി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠപുസ്തകങ്ങളും പഠനപദ്ധതിയും രൂപീകരിക്കാൻ എൻ.സി.ആർ.ടി (NCERT) വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതൽ എഐ പഠനം ആരംഭിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ […]
യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം ഹൃദ്രോഗം
യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾക്കുള്ള കാരണം ഹൃദ്രോഗമാണെന്ന് പഠനം. മരണങ്ങളിൽ ഏകദേശം 42.6 ശതമാനവും ഹൃദ്രോഗങ്ങളാണ്. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ പോസ്റ്റ്‌മോർട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. കോവിഡ് മഹാമാരിക്ക് ശേഷം പെട്ടെന്നുള്ള മരണങ്ങളുടെ വർധനവിന് കാരണം വാക്സിൻ ആണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മരണകാരണം കണ്ടെത്താനായി ഈ പഠനം നടത്തിയത്. പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ. പെട്ടെന്നുള്ള മരണങ്ങളിൽ അഞ്ചിലൊന്ന് ശ്വസന സംബന്ധമായ രോഗങ്ങൾ മൂലമാണ്. മറ്റൊരു അഞ്ചിലൊന്ന് കേസുകളിൽ മരണകാരണം കണ്ടെത്താനായില്ല. വയറ്റിലെയും […]
അങ്കണവാടികളും ഇനി സ്കൂളിന്റെ ഭാഗമാകും : സമഗ്ര മാറ്റത്തിന് കളമൊരുങ്ങുന്നു
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുങ്ങുന്നു. അങ്കണവാടികള്‍ അടക്കമുള്ള പ്രീ സ്‌കൂളുകള്‍ ഔദ്യോഗികവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ നീക്കം.ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസിലാക്കുന്നതിന് മുന്നോടിയായാണ് നീക്കം. മൂന്ന് വയസ് മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തില്‍ പ്രീസ്‌കൂളിനുപൊതുചട്ടക്കൂടുണ്ടാക്കും. ഇതിനായി പൊതുവിദ്യാഭ്യാസ, വനിത-ശിശുക്ഷേമ വകുപ്പുകളെചുമതലപ്പെടുത്തി. ഏകീകൃത മാനദണ്ഡം അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതോടെ അങ്കണവാടികളെല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാവും. പൊതുവിദ്യാഭ്യാസ വകുപ്പിലെ എസ് സി ഇ ആര്‍ ടിയുടെ […]
സ്കൂളുകൾ ഇന്ന് അടയ്ക്കും
സംസ്ഥാനത്തെ സ്‌കൂളുകൾ ക്രിസ്മസ് അവധിക്കായി ചൊവ്വാഴ്ച അടയ്ക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൻ്റേത് ഒഴികെയുള്ള പരീക്ഷകൾ ചൊവ്വാഴ്‌ച അവസാനിക്കും. സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷവും നടക്കും. ജനുവരി അഞ്ചിന് സ്കൂൾ തുറക്കും. മാറ്റിവച്ച പ്ലസ് ടു ഹിന്ദി പരീക്ഷ അന്ന് നടക്കും. ആറാം ക്ലാസിലെയും ഹയർ സെക്കൻഡറിയിലെയും ഓരോ പരീക്ഷയും അഞ്ചിന് നടക്കും
അടുക്കളയിൽ ഗ്യാസ് ലീക്ക് തടയുവാൻ ആറ് കാര്യങ്ങൾ
ഇന്ന് മിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഉപയോഗം കൂടിയതിന് അനുസരിച്ച് അപകടങ്ങളും വർധിക്കുന്നു. ഗ്യാസ് ചോർച്ചയും, തീപിടുത്തവുമെല്ലാം നിരന്തരം നമ്മള്‍ കേള്‍ക്കുന്ന വാർത്തകളാണ്. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്ബോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്. അടുക്കളയില്‍ നല്ല വായുസഞ്ചാരം കിട്ടുന്ന സ്ഥലത്താവണം എല്‍പിജി സിലിണ്ടർ വെയ്‌ക്കേണ്ടത്. അതേസമയം സിലിണ്ടർ ചരിച്ചു വെയ്ക്കുന്നത് പൂർണമായും ഒഴിവാക്കാം. ഇത് ഗ്യാസ് ചോർച്ച ഉണ്ടാവാൻ കാരണമാകുന്നു. സിലിണ്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന റബ്ബർ ഹോഴ്‌സില്‍ നിന്നുമാണ് ഗ്യാസ് ചോരാറുള്ളത്. കാലക്രമേണ ഈ റബ്ബർ ഹോഴ്‌സില്‍ […]
ഹയർസെക്കൻഡറി രണ്ടാം വർഷ ഹിന്ദി പരീക്ഷ മാറ്റിവെച്ചു
2025-26 അധ്യയനവർഷത്തെ ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി നാളെ നടക്കാനിരുന്ന ഹയർസെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം നടത്തും.
CUET-PG രജിസ്ട്രേഷൻ
രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ (PG) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-PG) 2026-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് എന്‍ടിഎ. രാജ്യത്തെ വിവിധ കോളേജുകളിലേക്കുള്ള പിജി പഠനത്തിനായി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ CUET (PG) […]
