തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. നഗരത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ സുരക്ഷാ പരിശോധന നടത്തും. ഇന്ന് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഈ സമയം പ്രധാനമന്ത്രി കടന്നപോകുന്ന റോഡരികിലെ പാര്‍ക്കിങും നിരോധിച്ചു. പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിലേക്ക് വരുന്ന ഇടറോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ പത്തുമുതല്‍ പതിനൊന്ന് വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്നുവരെയും ഗതാഗതം വഴി തിരിച്ചുവിടും. […]
തെരുവുനായ പ്രശ്‌നവും കുടിവെള്ള ക്ഷാമം
തിരുവനന്തപുരം : ബി ജെ പി ചരിത്രവിജയം നേടിയ കോർപ്പറേഷൻ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിൽ പരാതിക്കെട്ടഴിച്ച് കൗൺസിലർമാർ. ഭരണ,പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ പരാതികൾ നിരത്തി. തെരുവുനായ പ്രശ്‌നം,കുടിവെള്ള ക്ഷാമം,മാലിന്യക്കൂമ്പാരം എന്നിങ്ങനെ നീളുകയായിരുന്നു പരാതികൾ. ഇടതുപക്ഷ അംഗങ്ങൾക്കും പരാതികൾ ഏറെയായിരുന്നു. പരിഹാരമുണ്ടാകുമെന്ന് ഉറപ്പുനൽകിയും വിഷയങ്ങളിൽ ഇടപെടാൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്ക് നിർദ്ദേശം നൽകിയും മേയർ വി.വി.രാജേഷ് എല്ലാവരെയും സമാധാനിപ്പിച്ചു. വാട്ടർ അതോറിട്ടിയുടെ പഴയ പൈപ്പ് ലൈൻ കാരണം നഗരത്തിൽ 50 ശതമാനം വെള്ളം പാഴാകുകയാണെന്നും പരിഹാരം വേണമെന്നും […]
കഴക്കൂട്ടം ഡ്രൈവിംഗ് ടെസ്റ്റ് പരിസരം കാട്
തിരുവനന്തപുരം : കഴക്കൂട്ടം RTO ഓഫീസ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് പരിസരമാകെ കാടു കയറിക്കിടക്കുന്നു. സമീപത്തുള്ള പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനുള്ളിലിരുന്നാണ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മാർ രേഖകൾ പരിശോധിക്കുന്നത്. അതിരാവിലെ വന്ന് കാത്തു നിൽക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ല. ഡ്രൈവിംഗ് ടെസ്റ്റിനു വന്നയാൾക്ക് പാമ്പുകടിയേറ്റു എന്ന വാർത്ത വരുമ്പോൾ മാത്രമായിരിക്കും അധികൃതർ മേൽ നടപടിയുമായി വരികയെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
കേരളത്തിലെ മൂന്ന് പുതിയ ട്രെയിനുകളുടെ സമയക്രമം ആയി
ഈ ജില്ലകളിലെ യാത്രക്കാര്‍ക്ക് നേട്ടം. തിരുവനന്തപുരം : പുതിയതായി അനുവദിച്ച നഗര്‍കോവില്‍ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും, തിരുവനന്തപുരം നോര്‍ത്ത് ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സര്‍വീസ് നടത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.രണ്ട് ട്രെയിനുകളും കോട്ടയം വഴിയാക്കണമെന്ന് റെയില്‍വേ മന്ത്രിയുടെയും, ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതോടെ മദ്ധ്യകേരളത്തിലെ യാത്രക്കാര്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകളില്‍ കൂടുതല്‍ […]
ഡ്രൈവർമാരെ കിട്ടാനില്ല
തിരുവനന്തപുരം : മദ്യപിച്ച് നടപടി നേരിട്ടതിന് കെ.എസ്.ആർ.ടി.സി.യിൽനിന്ന് പുറത്തുപോയവരെ തിരിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. എന്നാൽ ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെമാരെ മാത്രമാണ് തിരിച്ചെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവർമാരെ കിട്ടാനില്ലാത്തതിനാലാണ് ഈ നീക്കം. നടപടി നേരിട്ട് 650ഓളം ഡ്രൈവർമാരാണ് പുറത്തുള്ളത്. ഇതിൽ തന്നെ പ്രശ്‌നക്കാരല്ലാത്ത, അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത 500 ഓളം പേരെ തിരിച്ചെടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഒരു തവണത്തേക്ക് ക്ഷമിക്കും. തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കുമെന്നും പറഞ്ഞു. ഇവർക്ക് […]
NSS- SNDP ഐക്യം കാലഘട്ടത്തിന്റെ ആവശ്യം
കോട്ടയം : എൻഎസ്എസ്-എസ്എൻഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിപിയുടെ നിലപാടിനോട് എൻഎസ്എസ് യോജിക്കുന്നു. എസ്എൻഡിപി പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതം. എസ്എൻഡിപിയും എൻഎസ്എസും പ്രബല സമുദായങ്ങളാണ്. എൻഎസ്എസിന് തിരഞ്ഞെടുപ്പ് ഒരു പ്രശ്നമല്ല. തിരഞ്ഞെടുപ്പിൽ സമദൂരമാണ് നിലപാട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വിയോജിപ്പാണ്. അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് സമദൂരമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
ജല വിതരണം മുടങ്ങും
തിരുവനന്തപുരം : ശ്രീകാര്യം ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ പുതുതായി സ്ഥാപിച്ച പൈപ്പുകൾ നിലവിലെ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ, തട്ടിനകം പേരൂർക്കട എന്നിവിടങ്ങളിൽ 900എംഎം പിഎസ് സി ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ എന്നിവ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, […]
“ഷിംജിത അറസ്റ്റിൽ “
കോഴിക്കോട് : കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യയിൽ റീൽസ് ചിത്രീകരിച്ച് യുവതി അറസ്റ്റിൽ. കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
കൂനൂർ പുലിയുടെ പിടിയിൽ
ഗൂഡല്ലൂർ : കൂനൂർ ഭാഗത്ത് പുലി ശല്യം രൂക്ഷമായി. വീടുകളിൽ വളർത്തുന്ന നായ്ക്കളെ വേട്ടയാടുന്ന പുലി നാട്ടുകാരെ ഭീതിയിലാഴ്ത്തി. കൂനൂർ നഗരത്തിലാണ് പുലി ശല്യം രൂക്ഷമായിരിക്കുന്നത്. ഒട്ടേറെ വീടുകളിൽ വളർത്തുന്ന നായ്ക്കളെ ഇതിനോടകം പുലി വേട്ടയാടി. വളർത്തു നായ്ക്കളെ പുലി പിടികൂടുന്ന സിസിടിവി ദ്യശ്യങ്ങൾസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനത്തിന് പുറത്തെത്തുന്ന പുലികൾ തിരികെ വനത്തിലേക്ക് കടക്കാതെ ജനവാസ മേഖലയിലെ തോട്ടങ്ങളിലാണ് പകൽ കഴിയുന്നത്. രാത്രിയായാൽ വീടുകളുടെ ഗേറ്റ് ചാടിക്കടന്നും ബാൽക്കണിയിൽ കയറിയുമാണ് പുലി നായ്ക്കളെ പിടികൂടുന്നത്. ജനവാസ […]
എളുപ്പ വഴി… പൊളിഞ്ഞ വഴി
കാഞ്ഞിരപ്പള്ളി : നഗരത്തിൽ നിന്ന് ആരംഭിക്കുന്ന 2 പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കൽ – കടമപ്പുഴ റിങ് റോഡ് തകർന്നത് യാത്രക്കാരെ വലയ്ക്കുന്നു. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി – തമ്പലക്കാട് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ ദൂരമുള്ള പുളിമാക്കൽ റോഡാണ് തകർന്നു കിടക്കുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളി റോഡിൽ എത്തുന്നവർക്കു ടൗണിൽ പ്രവേശിക്കാതെ കടമപ്പുഴ പാലം വഴി കുരിശുങ്കൽ കവലയിലോ, കുന്നും ഭാഗത്തോ എത്താനുള്ള എളുപ്പ വഴിയാണിത്. മുണ്ടക്കയം ഭാഗത്ത് നിന്നും പൊടിമറ്റത്ത് […]
