ഇടിച്ചു കയറുന്നത് ട്രാൻസ്ഫോമറിൽ
കരിങ്കുന്നം : തൊടുപുഴ–പാലാ റോഡിൽ കരിങ്കുന്നം ഗവ ആശുപത്രിക്കു മുന്നിലെ വളവിൽ അപകടങ്ങൾ ആവർത്തിക്കുന്നു. കരിങ്കുന്നം ഗവ എൽ പി എസിനും നെടിയകാടിനും ഇടയിലുള്ള ഭാഗത്തെ ‘എസ്’ ആകൃതിയിലുള്ള വളവാണ് അപകട സ്പോട്ട്. മുൻപ് ഇവിടെ അപകടങ്ങളിൽ ആളുകൾ മരിച്ചിട്ടുണ്ട്. തൊടുപുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പ്രതീക്ഷിക്കാത്ത ഒരു ഘടനയാണ് ഇവിടെ വളവിന്. കൊടും വളവല്ലാത്തതിനാൽ തന്നെ വേഗം കുറയ്ക്കാതെയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ തന്നെ ഒരു വളവ് കഴിഞ്ഞ് അടുത്ത വളവിലേക്ക് […]
