Author: Thiruvananthapuram Reporter

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്- രണ്ടു പേര്‍കൂടി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫഌറ്റിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടു പേരെയാണ് ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹ്, വരുവിന്‍കാലായില്‍ ഷബീര്‍ അലി എന്നിവരെ തിങ്കളാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ പതിനാറുകാരിയെയാണ് പ്രതികള്‍ […]

KSFE കസ്റ്റമർ മീറ്റ് 2025 ആഘോഷപൂർവ്വം നടന്നു.

KSFE മണ്ണന്തല ശാഖ സംഘടിപ്പിച്ച കസ്റ്റമർ മീറ്റ് ബ്രാഞ്ച് ഓഫീസിൽ ഇന്ന് 3 മണിക്ക് വിജയകരമായി നടന്നു. KSFE അർബൻ റീജിയൺ AGM ശ്രീ. രാജു ആർ ഭദ്രദീപം കൊളുത്തി. മണ്ണന്തല ശാഖാ മാനേജർ ശ്രീമതി. മീന. എസ്.നായർ അദ്ധ്യക്ഷയായിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് എന്ന സുപ്രധാന നേട്ടം കൈവരിക്കാൻ KSFE യ്ക്ക് സാധിച്ചതായും ഈ നേട്ടം കൈവരിച്ച രാജ്യത്തെ ആദ്യ MNBC(മിസലേനിയസ്സ് നോൺ ബാങ്കിഗ് കമ്പനി ) ആയി മാറിയതായും ഉദ്ഘാടന പ്രസംഗത്തിൽ […]

മലയുടെ മുകളില്‍ക്കയറിയ യുവാവ് കാല്‍ തെറ്റി താഴെ വീണു മരിച്ചു

കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് കോഴിക്കോട് എയർപോർട്ടിന് സമീപമുള്ള വെങ്കുളം വ്യൂ പോയിൻ്റില്‍ നിന്ന് താഴ്ചയിലേക്ക് വീണ് മരിച്ചു. താഴേക്ക് വീണ യുവാവിൻ്റെ കഴുത്തിലൂടെ കമ്പ് തുളച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിന് അടുത്ത് റൺവേയിൽ വിമാനം വരുന്നതും പോകുന്നതും കാണുവാൻ ധാരാളം ആൾക്കാർ ഈ സ്ഥലത്ത് ഒത്തുകൂടുന്നത് […]

പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം

മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം. സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രണണമുണ്ടായത്. സ്കൂ‌ട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തിൽ കുത്താൻ ശ്രമിച്ചെങ്കിലും […]

ട്രെയിനില്‍ ഉറങ്ങരുത്

ട്രെയിനുകളിലെ യാത്രാസുരക്ഷ പൂര്‍ണമായും തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി പി കെ ശ്രീമതി. ബിഹാറിലെ ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മോഷണ അനുഭവം പങ്കുവച്ചുകൊണ്ടാണ് റെയില്‍വേയുടെ അനാസ്ഥയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ‘ആരും ട്രെയിനില്‍ ഉറങ്ങരുത്. കോച്ചിനുള്ളില്‍ കൊലപാതകം നടന്നാലും ആരും അറിയില്ലെന്ന അവസ്ഥയാണ്,’ എന്നാണ് ശ്രീമതി പ്രതികരിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് സമസ്തിപൂരിലേക്ക് ചൊവ്വാഴ്ച രാത്രി നടത്തിയ യാത്രയ്ക്കിടെയാണ് പണം, രേഖകള്‍, സ്വര്‍ണം എന്നിവ ഉള്‍പ്പെട്ട ബാഗ് മോഷണം പോയത്. മഹിളാ അസോസിയേഷന്‍ ബിഹാര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. […]

16കാരിയെ ലഹരി നൽകി പീഡിപ്പിച്ചു

16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടിയെയാണ് പ്രതികൾ ചൂഷണം ചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയായ 16കാരിയെയാണ് ഇവർ പീഡിപ്പിച്ചത്. ഡിസംബർ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. കോഴിക്കോട്ടേക്കാണ് കുട്ടി ബസ് കയറിയത്. പുലർച്ചെ രണ്ട് മണിക്ക് പെൺകുട്ടിയെ ബീച്ചിൽ കണ്ട യുവാക്കൾ താമസസൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന […]

ശാന്തി ദി റീഫ്ലക്ഷൻ ഓഫ് ട്രൂത്ത് ചിത്രീകരണം പൂർത്തിയായി

സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീയുടെ ദുരന്തപൂർണ്ണമായ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന ശാന്തി ദി റീപ്ലക്ഷൻ ഓഫ് ട്രൂത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂർ, തിരുവനന്തപുരം, വയനാട്, ഊട്ടി എന്നിവിടങ്ങളിലായി പൂർത്തിയായി. റെഡ് ആർക് സ്റ്റുഡിയോസിന്റെ ബാനറിൽ മോഹൻ മുതിരയിൽ, ഗോകുൽ കാർത്തിക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഗോകുൽ കാർത്തിക്, സാംബ്രാജ് എന്നിവർ ചേർന്ന് സംവിധാനം ചെയ്തു. സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീക്ക്‌ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടായി. അതേ തുടർന്ന് സങ്കീർണ്ണമായ ഒരു […]

കൊലപാതകം

തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥിതൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകം. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കഴുത്തിൽ എന്തുകൊണ്ടോ മുറുക്കിയ പാടുകൾ ഡോക്‌ടർമാർ കണ്ടെത്തിയിരുന്നു.

ബിഎസ്എന്‍എല്‍ 3 ജി സേവനം അവസാനിപ്പിക്കുന്നു

രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. ഉപയോക്താക്കള്‍ക്ക് 4ജിക്കൊപ്പം 3ജി സേവനം ലഭിക്കില്ല. നിലവില്‍ രാജ്യത്ത് 97,841 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് രാജ്യത്താകെ 58,919 എണ്ണം 3ജി ടവറുകളാണുള്ളത്. 5,863 പട്ടണങ്ങളില്‍ 3ജി സേവനങ്ങള്‍ എത്തുന്നു. നിലവില്‍ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ […]

നിർണായക പരിശോധന കഴിഞ്ഞു

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയം സംബന്ധിച്ച് നിർണായകമാകാവുന്ന ജലത്തിനടിയിലെ ആർ.ഒ.വി (റിമോട്ടിലി ഓപറേറ്റഡ് വെഹിക്കിൾ) പരിശോധന ഞായറാഴ് സമാപിച്ചു. ഈമാസം 23നാണ് വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ അണക്കെട്ടിൽ പരിശോധന ആരംഭിച്ചത്. അണക്കെട്ട് സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് വിവരം. ഡൽഹിയിലെ സെൻട്രൽ സോയിൽ മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ (സി.എസ്.എം.ആർ.എസ്) വിദഗ്ധരായ പി. സെന്തിൽ, വിജയ്, ഡോ. ജാലേ ലിങ്ക സ്വാമി, ദീപക് കുമാർ ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 1200 അടി നീളമുള്ള അണക്കെട്ട് 100 അടി […]

Back To Top