നടിയെ ആക്രമിച്ച കേസ്:മുഖ്യമന്ത്രിയേ കണ്ട് അതിജീവിത
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. കേസിൽ ഉടൻ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ലിഫ്‌ഹൗസിലായിരുന്നു കൂടിക്കാഴ്ച. സർക്കാർ തന്നെ കേസിൽ ഹെെക്കോടതിയിലേക്ക് അപ്പീൽ നൽകുമെന്നും കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം […]
ഇന്ത്യയിൽ ആദ്യമായി പണിയര്‍ വിഭാഗത്തില്‍നിന്നും ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ്
എടവണ്ണ ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി അനുശ്രീ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടതോടെ രചിക്കപ്പെടുന്നത് ഒരു പുതിയ ചരിത്രമാണ്. മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റാകുന്ന ആദ്യ ആദിവാസി വനിതയാണ് അനുശ്രീ. എന്നാല്‍, അതിനുമപ്പുറം മറ്റൊരു വിശേഷണം കൂടി അനുശ്രീ സുരേഷിനെ കാത്തിരിപ്പുണ്ടായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് പണിയർ വിഭാഗത്തില്‍നിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡന്റാകുന്നത്. പണിയർ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി. മനോഹരനെ പരാജയപ്പെടുത്തിയാണ് അനുശ്രീ ഗ്രാമപഞ്ചായത്തംഗമായത്. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍, ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവി […]
വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം
വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വയനാട് തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് പ്രകൃതി സംരക്ഷണ സമിതി പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല, പല പാരിസ്ഥിക വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇങ്ങനെ ഒരു നിര്‍മ്മാണത്തിലേക്ക് കടന്നത് എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് നിര്‍മ്മാണം തടയണമെന്നാണ് ഹര്‍ജിയിലൂടെ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന […]
റസ്റ്റ് ഹൗസ് മുതൽ കളങ്കാവൽ വരെ
മലയാളത്തിൽ, ഒരു വർഷം പോലും മുടങ്ങാതെ, തുടർച്ചയായി ഏറ്റവുമധികം വർഷങ്ങളിലെ റിലീസ് സിനിമകളിൽ അഭിനയ സാന്നിധ്യമായ ആർട്ടിസ്റ്റ് ആരാണ് എന്ന് ചോദിച്ചാൽ അതിനുള്ള ഒരേയൊരുത്തരം, ഇപ്പോൾ തിയേറ്ററുകളിലുള്ള ‘കളങ്കാവലി’ൽ അഭിനയിച്ചൊരു നടൻ്റെ പേരാണ്.. സിനിമാഭിനയം തുടങ്ങിയ വർഷം മുതൽ തുടർച്ചയായ അഞ്ചര പതിറ്റാണ്ടിലധികം കാലം എല്ലാ വർഷവും മലയാള സിനിമയിൽ അഭിനയ സാന്നിധ്യമായി സ്ക്രീനിലെത്തിയിട്ടുള്ളൊരു അഭിനേതാവുണ്ടോ എന്ന് ചോദിച്ചാൽ അതിനും ഒരേയൊരുത്തരം ആ നടൻ്റെ പേര് തന്നെ…
തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാൻ കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച പുതിയ ബിൽ അവതരിപ്പിക്കും. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) ബിൽ എന്ന പുതിയ നിയമമാണ് സർക്കാർകൊണ്ടുവരുന്നത്. ബിൽ പാസാക്കാൻ ബിജെപി എംപിമാർ നിർബന്ധമായും പാർലമെന്റിൽ എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്.നിലവിൽ MGNREGA പദ്ധതി പ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു വർഷം 100 ദിവസത്തെ തൊഴിലാണ് ഉറപ്പുവരുത്തുന്നത്. […]
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തീരുമാന അധികാരം ഡിസിസികൾക്ക് : കെപിസിസി
കോണ്‍ഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പ്രാദേശികതലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന് നേതൃത്വം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ഡിസിസികള്‍ക്ക് നല്‍കുമെന്ന് കെപിസിസി അറിയിച്ചു. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നതിലെ അന്തിമ തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും. മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തീരുമാനങ്ങള്‍ ഡിസിസി തലത്തിലുള്ള കോര്‍കമ്മിറ്റികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി രൂപവല്‍കരിച്ച കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷരെ ഓരോ മണ്ഡലത്തിലെ കോര്‍കമ്മിറ്റികളാണ് […]
കേരള കോൺഗ്രസ് എമ്മിനെ വീണ്ടും ക്ഷണിച്ച യുഡിഎഫിന് മറുപടിയുമായി ജോസ് കെ മാണി
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ച വീണ്ടും സജീവമാകുന്നു. യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചര്‍ച്ച സജീവമായത്. അതേസമയം ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി നിലപാട് കേരള കോണ്‍ഗ്രസ് എം സ്വീകരിച്ചില്ല. സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് തന്നെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം
കൊല്ലം പാരിപ്പള്ളിയിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
അമ്മയെയും മകനെയും വീടിനുള്ളിലെ കിടപ്പ് മുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ ലൈന (43),ഇളയമകൻ പ്രണവ് (19) എന്നിവരെയാണ് 13ന് വൈകിട്ട് 6ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈനയും പ്രണവുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 10.30 വരെ ഫോണെടുത്തിരുന്നതായി ബന്ധുകൾ പറഞ്ഞു. പിന്നീട് വിളിച്ചിട്ട് മറുപടിയില്ല. തുടർന്ന് ലൈനയുടെ ബന്ധുകൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗേറ്റും വീടിന്റെ മുറികളും പൂട്ടിയ നിലയിലായതിനാൽ കതക് ചവിട്ടിത്തുറക്കുകയായിരുന്നു. ലൈനയെ […]
കെഎസ്ആർടിസി ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം
തിരുവനന്തപുരത്തുനിന്നും തൊട്ടിൽപാലത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം. സിനിമ നിർത്തിവയ്ക്കാൻ കണ്ടക്ടറോട് വനിതാ യാത്രക്കാരി ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ കണ്ടക്ടർ അതിനെ തയ്യാറായില്ല, തുടർന്ന് കേശവദാസപുരത്തുനിന്നും കയറിയ യാത്രക്കാരി താൻ ഈ ബസ്സിൽ യാത്രയ്ക്ക് തയ്യാറല്ല അതിനാൽ വട്ടപ്പാറ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു, തുടർന്ന് ബസ്സിലെ വനിതാ യാത്രക്കാർ ആവശ്യപ്പെട്ട പ്രകാരം തർക്കം ആവുകയും സിനിമ നിർത്തിവയ്ക്കേണ്ടി വരികയും ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വിജയികളുടെ സത്യപ്രതിജ്ഞ 21ന്
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ഡിസംബർ 21ന് അധികാരമേൽക്കും. ഭരണസമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 21ന് പുതിയ അംഗങ്ങൾ ചുമതല ഏൽക്കണമെന്നാണ് സർക്കാർ ഉത്തരവ്. ആറ് പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, ഒരു മുനിസിപ്പാലിറ്റി എന്നിവ ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി 20നാണ് അവസാനിക്കുക. കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥ പ്രകാരം പൊതു അവധി ദിവസങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങൾ ചേരാൻ പാടില്ലായിരുന്നു. 21 ഞായറാഴ്ച പൊതു അവധി […]
