സ്വർണ്ണക്കൊള്ള ഇ ഡി കേസ് രജിസ്റ്റർ ചെയ്തു
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാവും ഇഡി അന്വേഷണം നടക്കുക.
പുതുക്കിയകരട് പട്ടിക പരിശോധിക്കാം
അരിക്കുളം:2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനുശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, (23/12/2025 മുതൽ 22/01/2026 വരെ)ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ പേര് ചേർക്കാനായി സമർപ്പിക്കാം. ഒഴിവാക്കപ്പെട്ടവരുടെ ഏറ്റവും പുതിയ പട്ടിക ഈ ലിങ്ക് ഓപ്പണാക്കി പരിശോധിക്കാം.https://order.ceo.kerala.gov.in/sir/search/index ചന്ദ്രൻ ഇസ്ക്രവില്ലേജ് ന്യൂസ്‌അരിക്കുളം.
തൊണ്ടിമുതൽ കേസ് വിധി ഇന്ന്
മുൻ മന്ത്രിയും MLA യുമായ ആൻ്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൻ്റെ വിധി ഇന്ന്. 35 വർഷത്തിനു ശേഷം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. എൽഡിഎഫ് നേതാവും MLAയും മുൻ മന്ത്രിയുമായ ആൻ്റണി രാജുവും കോടതി ക്ലർക്ക് ജോസും ചേർന്ന് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചതായാണ് കേസ് ആകെ 19 പേരെ കേസിൽ വിസ്തരിച്ചു. ഹരികിഷോർ വില്ലേജ് ന്യൂസ്
ജോലിക്കിടെ തൊഴിലാളി വീണു മരിച്ചു
ടെക്നോപാർക്ക് ഫെയ്സ് ത്രീയിലെ കെട്ടിടത്തിൽ പെയിൻ്റു ചെയ്യുന്ന ജോലിക്കിടെ തൊഴിലാളി വീണു മരിച്ചു. ആസ്സാം ജിരിഖഡ്, കച്ചാർ സ്വദേശി കാജോൾ ഹുസൈൻ ലാസ്കർ (21) ആണ് കെട്ടിടത്തിനു മുകളിൽ നിന്നും വീണുമരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുകയാണ്. വെള്ളി വൈകുന്നേരമാണ് അപകടം. ടെക്നോപാർക്കിലെ ക്വിസ്റ്റ് കമ്പനിയിലെ കെട്ടിടത്തിൻ്റെ മുകളിൽ പെയിൻ്റിങ് ചെയ്യാനായി യന്ത്രം ഉപയോഗിച്ച് ഭിത്തി കഴുകുമ്പോൾ ആണ് നിലത്തുവീണത്. വൈദ്യുതി ബന്ധമുള്ള യന്ത്രത്തിൽ നിന്നാണോ അപകടം എന്ന് വ്യക്തമല്ല. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ മെഡിക്കൽ […]
ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു
തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് […]
അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും ഇനികെ-ടെറ്റ് നിര്‍ബന്ധം
സര്‍ക്കാര്‍–എയ്ഡഡ്സ്‌കൂളുകളിലെഅധ്യാപകനിയമനങ്ങള്‍ക്കുംസ്ഥാനക്കയറ്റങ്ങള്‍ക്കുംകെ-ടെറ്റ്നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്നയോഗ്യതകളുള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നുംഒഴിവാക്കിയതുള്‍പ്പെടെയാണ് പുതിയ ഉത്തരവോടെ റദ്ദാകുന്നത്. ഇതോടെഈയോഗ്യതയുള്ളവര്‍ക്കുംഇനിഅധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനുംകെ-ടെറ്റ് യോഗ്യതവേണ്ടിവരും. ഹൈസ്‌കൂള്‍അധ്യാപകര്‍ക്ക്പ്രധാനഅധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി മൂന്ന് നിര്‍ബന്ധമാണ്. 2025 സെപ്തംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കും. എന്നാല്‍ ഹൈസ്‌കൂള്‍ നിയമനങ്ങള്‍ക്ക് […]
അതിദാരിദ്ര്യമുക്തർ ദരിദ്രരാകരുത്
അതിദാരിദ്ര്യ പട്ടികയിൽ നിന്നും മുക്തരായവർ വീണ്ടും ആ അവസ്ഥയിലേക്ക് വഴുതിവീഴാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2026-ലെ തന്റെ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പ് ആവേശങ്ങൾ അവസാനിച്ചെന്നും ഇനി വികസന പ്രവർത്തനങ്ങളിൽ പുതിയ ഭരണസമിതികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ദാരിദ്ര്യമുക്ത പദ്ധതികൾ സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഈ ലക്ഷ്യം ഏറ്റെടുക്കണം. നാടിനെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം ഭരണസമിതികളുടെ മുൻഗണനാ പട്ടികയിൽ […]
റേഷൻ വിതരണത്തില്‍ മാറ്റം
സംസ്ഥാനത്തെ പൊതുവിഭാഗത്തില്‍പ്പെട്ട നീല, വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ആശ്വാസമായി ആട്ട വിതരണം ഭക്ഷ്യവകുപ്പ് പുനഃസ്ഥാപിച്ചു. ഇതേസമയം തന്നെ വെള്ള കാർഡുകാർക്ക് ലഭിച്ചുകൊണ്ടിരുന്ന അരി വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പ്രധാന മാറ്റങ്ങള്‍ : ആട്ട വിതരണം: ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നീല, വെള്ള കാർഡുടമകള്‍ക്ക് ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് 2 കിലോ വരെ ആട്ടയാണ് ഈ മാസം ലഭിക്കുക. കിലോയ്ക്ക് 17 രൂപയാണ് വില. അരി വിഹിതത്തില്‍ കുറവ്: വെള്ള കാർഡുകാർക്ക് അനുവദിച്ചിരുന്ന അരി […]
ഏലിയൻ കേരളത്തിൽ
നീരജ് മാധവ് അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമായ “പ്ലൂട്ടോ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്റർ നൽകുന്നത്. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “പ്ലൂട്ടോ”. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, […]
പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചു
കാഞ്ഞങ്ങാട് : ചികിത്സ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണു. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ, പയ്യാവൂർ സ്വദേശി പ്രദീപ് കുമാറാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയതായിരുന്നു. മാതാവ് കൗൺസിലിങ് മുറിയിൽ കയറിയപ്പോൾ […]
