കോട്ടയം : എൻഎസ്എസ്-എസ്എൻഡിപി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എസ്എൻഡിപിയുടെ നിലപാടിനോട് എൻഎസ്എസ് യോജിക്കുന്നു. എസ്എൻഡിപി പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതം. എസ്എൻഡിപിയും എൻഎസ്എസും പ്രബല സമുദായങ്ങളാണ്.
എൻഎസ്എസിന് തിരഞ്ഞെടുപ്പ് ഒരു പ്രശ്നമല്ല. തിരഞ്ഞെടുപ്പിൽ സമദൂരമാണ് നിലപാട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വിയോജിപ്പാണ്. അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് സമദൂരമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

