കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിൻ്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി, ‘സവിശേഷ Carnival of the Different’ എന്ന പേരിൽ ഭിന്നശേഷി സർഗ്ഗോത്സവത്തിന് സാമൂഹ്യനീതി വകുപ്പ് തലസ്ഥാനനഗരിയിൽ വേദിയൊരുക്കുകയാണ്.
കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർ ദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രേഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം, ഓപ്പൺ ഫോറം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷി ഇടപെടലായാണ് 2026 ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് ഭിന്നശേഷി സർഗ്ഗോത്സവം നടക്കുന്നത്.
ജനുവരി 19 ന് ഇൻക്ലൂസീവ് ചലച്ചിത്രോത്സവം കൈരളി ശ്രീ തിയറ്ററിൽ നടക്കും.
ടാഗോർ തിയേറ്ററാണ് മുഖ്യവേദി. പരിപാടിയുടെ ഭാഗമായി മാധ്യമ അവാർഡ് നൽകും.
മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിങ്ങ്, മികച്ച ദൃശ്യമാധ്യമ ക്യാമറാമാൻ, മികച്ച പ്രിന്റ് മീഡിയ റിപ്പോർട്ടിങ്ങ്, മികച്ച എഫ്.എം റേഡിയോ സ്റ്റോറി, ഡിജിറ്റൽ/ ഓൺലൈൻ സ്റ്റോറി എന്നിവയ്ക്കാണ് അവാർഡ്.
സവിശേഷ കാർണിവലുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്ത സൃഷ്ടികളാണ് പരിഗണിക്കുന്നത്.
ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷകർ ബയോഡാറ്റയോടൊപ്പം പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ /ഉള്ളടക്കം savisheshacarnival@gmail.com എന്ന ഇ-മെയിലിലേക്ക് 2026 ജനുവരി 21 നു 12 മണിക്ക് മുൻപായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9961229701 ഈ നമ്പറിൽ ബന്ധപ്പെടുക.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

