പദ്മകുമാറിനെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ള യോടനുബന്ധിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ കോന്നി എം എൽ എ യുമായ എ.പദ്മകുമാറിനെ എസ്ഐടി തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു.
സി പി എം ഉന്നത നേതാവിന്റെ അറസ്റ്റ് പാർട്ടിയെയും എൽ ഡി എഫി നെയും വെട്ടിലാക്കി. ചെറിയ മീനല്ല വലയിൽ കുടുങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഇതിൽപ്പരം ഒരു ഷോക്ക് ഏൽക്കാനില്ല സർക്കാരിനും ഭരണ പക്ഷത്തിനും എന്നത് വ്യക്തം.
റിപ്പോർട്ടർ : ചന്ദ്ര മൗലി കുടപ്പനക്കുന്ന് വില്ലേജ് ന്യൂസ്.

