മൂന്നാം പിണറായി സർക്കാർ വരും.
എൻഡിഎയുടെ ഭാഗമായി പത്ത് വർഷം നടന്നു കാലു തളർന്നതല്ലാതെ എന്തു കിട്ടി എന്ന് ബിഡിജെഎസ് ചിന്തിക്കട്ടെ എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നണി മാറ്റം അവർ ആലോചിക്കുന്നുണ്ട്.
അവർആലോചിക്കട്ടെയെന്നുംഎസ്എൻഡിപി ഇടപെടില്ലെന്നുംവെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.ബിഡിജെഎസിൻ്റെ സീറ്റുകളിൽ സവർണർ വോട്ട് ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നടന്നു കാലു തേഞ്ഞതല്ലാതെ അവർക്ക് ഒന്നും കിട്ടിയില്ല.ഇടതുപക്ഷത്തുള്ളവർക്ക് എന്തൊക്കെ കിട്ടി. എൻഡിഎയി അവർക്ക്ഒന്നുമില്ലെന്നുംവെള്ളാപ്പള്ളി ആരോപിച്ചു. ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ട്.
അവർ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.പാട്ട് വിവാദത്തിൽ പാട്ടിൻ്റെ പുറകെ പോയിട്ട് കാര്യമില്ലെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. യാഥാർഥ്യബോധത്തോടെ എല്ലാം കാണണം

