മാണി മാധവ ചാക്യാരുടെ നാട്ടിൽ

മാണി മാധവ ചാക്യാരുടെ നാട്ടിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് നാടകത്തിലും കഥകളിയിലും മോണോ ആക്ട്ലും ഇംഗ്ലീഷ് സ്ക്രിപ്റ്റിലും എല്ലാം ഉന്നത വിജയം കരസ്ഥമാക്കിയ അതുല്യ പ്രതിഭ ദിവാകരൻ കൂടത്തിൽ. കോഴിക്കോട് സില്‍വര്‍ എച്ച്എസ്എസ് നിന്ന് എസ്എസ്എൽസിയും ഹയർസെക്കൻഡറിയും കഴിഞ്ഞ് സി കെ ആർ എം കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ നിന്ന് എലമെന്ററി വിദ്യാഭ്യാസത്തിൽ ഡിപ്ലോമയും നേടി (DELED) ബാഗ്ലൂർ ക്രയ്സ്റ്റ് ഡീഠഡ് യൂനിവേഴ്സിറ്റിയിൽ നിന്നും തിയ്യേറ്റർ, ഇംഗ്ലീഷ് സാഹിത്യം മനശാസ്ത്രം എന്നീ വിഷയങ്ങളിൽ ഡിഗ്രി, ദിവാകരൻ കൂടത്തിൽ വാകമോളി സ്കൂളിലെ അദ്ധ്യാപകനാണ്.

കഥകളി അഭ്യസിച്ചത് ഗുരു ചേമഞ്ചേരിയുടെ കീഴിൽ, ഗുരു പുന്നശ്ശേരി പ്രഭാകരന്റെ കീഴിൽ ഓട്ടൻതുള്ളലും പരിശീലിച്ചു. ഗുരു ഭരതാഞ്ജലി മധുസൂദനന്റെ കീഴിലാണ് കുച്ചുപ്പുടിയും ഭരതനാട്യം അഭ്യസിച്ചത്. ഹൈദരാബാദിൽ നടന്ന കുച്ചുപ്പുടി സെമിനാറിൽ പങ്കെടുത്ത് ലോക ഗിന്നസ്. സിനിമാ സംവിധായകൻ അലി അക്ബറുടെ ഹിന്ദി നാടകത്തിൽ അഭിനയിക്കാനും അവസരം ഉണ്ടായി, പിന്നീട് “പന്തിരുകുലം ഭ്രാന്തൻ ” എന്ന നാടകത്തിലും പ്രധാന വേഷം ചെയ്തു ശ്രദ്ധേയനായി.

ലൂ സഫറിന്റെ ഇംഗ്ലീഷ് നാടകമായ അൺഡേ തേർഡ് കഥാപാത്രവും ശ്രദ്ധേയമായി. രാമ സിംഹൻ സംവിധാനം ചെയ്ത മുതൽ പുഴ വരെ എന്ന സിനിമയിലും അഭിനയിച്ചു.
2025 – 2026 ൽ ചേവായൂർ ഉപജില്ലാ സംസ്‌കൃത സ്കൂൾ കലോത്സവത്തിൽ ദിവാകരൻ കൂടത്തിൽ സംവിധാനം നിർവ്വഹിച്ച മായനാട് UP സ്കൂൾ കുട്ടികൾ അഭിനയിച്ച നാടകത്തിനു A ഗ്രേഡ് നേടി ഒന്നാം സ്ഥാനവും കരസ്തമാക്കി.

റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലേജ് ന്യൂസ്‌.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top