മരുന്നിന് വരിനിന്ന രോഗിയുടെ തലയിൽ ചക്കവീണു

പത്തനംതിട്ട: ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്. തലയ്ക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് സമീപത്തെ പ്ലാവിൽനിന്നാണ് രോഗിയുടെ തലയിൽ ചക്കവീണത്. സംഭവത്തിന് പിന്നാലെ ഗംഗാധരൻ നായർ ബോധരഹിതനായി. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top