തിരുവനന്തപുരം : കഴിഞ്ഞ ദിവസം തന്റെ വോൾവോ കാർ അമിത വേഗത്തിലോടിച്ച് ട്രിവാൻട്രം ക്ലബിനു മുന്നിൽ അപകടത്തിൽ പെട്ട നടൻ മണിയൻ പിള്ള രാജു ഇന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായി. കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. മണിയൻപിള്ള രാജു കാർ നിർത്താതെ പോയെന്നാണ് സൂചന. നടന്റെ വോൾവോ കാർ ഹാജരാക്കിയിട്ടില്ല.
താൻ കാൻസർ രോഗിയാണെന്നും രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.
