കൊടുങ്ങല്ലൂർ : നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോൾ നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഭിനേതാക്കൾക്ക് പരിക്കില്ലെങ്കിലും വാഹനത്തിന് കേടുപാടുണ്ടായി. അടുത്തിടെയാണ് തിരുവനന്തപുരത്ത് രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം.
