പാമ്പാടി : കേരള സർക്കാർ ആയുഷ് വകുപ്പ് , നാഷണൽ ആയുഷ് മിഷനും, ഭാരതീയ ചികിത്സാ വകുപ്പ് , പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയുർവേദ ആരോഗ്യ സ്ഥാപനങ്ങളും സംയുക്തമായി ഹെൽത്തി കേരള ക്യാമ്പയിൻ & എക്സ്പോ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെട്ടു. അഡ്വക്കറ്റ് സിജു കെ ഐസക് പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി പ്രോഗ്രാമിനോട് അനുബന്ധിച്ച് രാവിലെ 9 മണി മുതൽ രക്ത പരിശോധന, ഹെൽത്തി ഫുഡ് എക്സ്പോ എന്നിവ ആരംഭം കുറിച്ചു. ടി പ്രോഗ്രാമിനോട് അനുബന്ധിച്ച് രാവിലെ 9 മണി മുതൽ രക്ത പരിശോധന, ഹെൽത്തി ഫുഡ് എക്സ്പോ എന്നിവ ആരംഭം കുറിച്ചു.
നിയോജകമണ്ഡലത്തിലെ എല്ലാ ജില്ലാ പഞ്ചായത്ത് മെമ്പർമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ പങ്കെടുത്ത് ടി ക്യാമ്പയിൻ വൻ വിജയപ്രദമാക്കി. ഹെൽത്തി ഫുഡ് എക്സ്പോ , യോഗ ഡാൻസ് / ഡെമോ ജീവ ശൈലി രോഗനിർണയ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ ക്ലാസ്, ആരോഗ്യ പരിശോധന ഹെൽത്ത് കാർഡ് വിതരണം എന്നിവ നടത്തപ്പെട്ടു.
റിപ്പോർട്ടർ: ബെനോയ് കോട്ടയം
