പടക്കപ്പലിനെ ലക്ഷ്യംവെച്ചെന്ന് വിശദീകരണം

പടക്കപ്പലിനെ ലക്ഷ്യംവെച്ചെന്ന് വിശദീകരണം

വാഷിംഗ്ടൺ : അറബിക്കടലിൽ ഇറാനിയൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായി യു എസ് യു എസ് എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ ആക്രമണ ലക്ഷ്യത്തോടെ വന്ന ഇറാനിയൻ ഷാഹിദ്-139 ഡ്രോണാണ് എഫ്-35സി യുദ്ധവിമാനം ഉപയോഗിച്ച് യുഎസ് തകർത്തത്.

വിമാനവാഹിനിക്കപ്പലിനെയും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനാണ് ഡ്രോൺ വെടിവച്ച് വീഴ്ത്തിയെന്ന് യു എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് പറഞ്ഞു. അതേസമയം ഐ ആർ ജി സി വീണ്ടും ഡ്രോണുകൾ അയച്ചതായാണ് റിപ്പോർട്ട്.

ഇറാനും അമേരിക്കയും തമ്മിൽ ആണവ ചർച്ചകൾ ക്രമീകരിക്കാൻ നയതന്ത്രജ്ഞർ ശ്രമിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ “മോശം കാര്യങ്ങൾ” സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top