‘ദേവസ്വം ബോർഡ് പ്രസിഡൻ്റാക്കാമെന്ന് അയിഷ പോറ്റിക്ക് പിണറായി ഉറപ്പ് നൽകിയിരുന്നു’

തിരുവനന്തപുരം: ഇടതുപാളയം വിട്ട് കോൺഗ്രസിലെത്തിയ അയിഷ പോറ്റിയെ വിമർശിച്ച് ട്വന്റി20 നേതാവ് അഖിൽ മാരാർ . 15 വർഷം ജില്ലാ പഞ്ചായത്ത്‌ മെമ്പറും അതിൽ അഞ്ചു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും 15 വർഷം എംഎൽഎ സ്ഥാനവും വഹിച്ച അയിഷ പോറ്റിക്ക് ഈ ഭാഗ്യം ലഭിച്ചത് താഴെ തട്ടിൽ ഇടത് അനുഭാവികളും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒഴുക്കിയ വിയർപ്പിന്റെ ഫലമാണെന്ന് അഖിൽ പറഞ്ഞു.

എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടോ പിറ്റേദിവസം രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചു എനിക്കിനി റിട്ടയർ മെന്റ് വേണം. വക്കീൽ പണി ചെയ്യണം എന്ന് പറഞ്ഞു വീട്ടിൽ കയറിയ അയിഷ പോറ്റിയെ പിന്നീട് കാണുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയം യുഡിഫ് നേടിയ ശേഷം ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ ആണ്. അപകടം മനസ്സിലാക്കിയ ബാലഗോപാൽ സഖാവ് അയിഷ പോറ്റിയെ പിണറായി വിജയന് മുന്നിൽ എത്തിച്ചു.

അധികാരം നഷ്ട്ടപെട്ട് ആടി ഉലഞ്ഞ അയിഷ പോറ്റിയെ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ആക്കാം എന്ന് പിണറായി ഉറപ്പ് നൽകി. എന്നാൽ ഉണ്ണി കൃഷ്ണൻ പോറ്റി അകത്തായതും പാർട്ടി പ്രതി സന്ധിയിൽ ആയതും വീണ്ടും ഒരു രാഷ്ട്രീയ പോസ്റ്റ്‌ ശബരിമലയിൽ നടത്തുന്നതിൽ നിന്നും പിണറായിയെ പുറകോട്ട് അടിച്ചു.

ആഗ്രഹിച്ചത് കിട്ടാതെ വന്നതോടെ പോറ്റി തിരിഞ്ഞു. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ യുഡിഫ് കിട്ടിയ വിജയം കൂടി കണ്ടതോടെ അയിഷ പോറ്റി സഖാക്കളേ ചതിച്ചു കോൺഗ്രസ്സിൽ എത്തി. ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തത് പാർട്ടിക്ക് ഇഷ്ട്ടപെട്ടില്ല എന്നാണ് വാദം. 2006 ഇൽ ആണോ ഇഷ്ട്ടപേടാഞ്ഞത് അതോ 2021ഇൽ മത്സര രംഗത്ത് നിന്ന് മാറണം എന്ന് പറഞ്ഞപ്പോൾ ആണോ എന്നത് അയിഷ പോറ്റി വ്യക്തമാക്കിയില്ലെന്ന് അഖിൽ കുറ്റപ്പെടുത്തി.

ഞാൻ ഇത് പറഞ്ഞത് ചിലർ പറയുന്നത് കേട്ട് കോൺഗ്രസ്സ് പാർട്ടിയെ ഞാൻ ചതിച്ചു എന്നൊക്കെ. 2013 മുതൽ 2015 വരെ ഈ പാർട്ടിയിൽ ഞാൻ ഉണ്ടായിരുന്നു.. 13 കേസും തലയിൽ 12 തൂന്നികെട്ടും സമ്മാനിച്ച പാർട്ടി.. 2015ൽ എന്നെ പുറത്താക്കി. ഒറ്റയ്ക്ക് വഴി വെട്ടി ഞാൻ വന്നപ്പോൾ എന്നെ കൂടെ നിർത്താൻ പലരും ശ്രമിച്ചു. എന്റെ മാന്യത കൊണ്ട് ഞാൻ എന്നാൽ കഴിയാവുന്ന സഹായങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്തു. അല്ലാതെ എനിക്ക് വേണ്ടി ഒരു കോൺഗ്രസുകാരൻ്റെയും ജീവിതം മാറ്റി വെക്കേണ്ടി വന്നിട്ടില്ല. ഒരു വിയർപ്പും എനിക്കായി കളയേണ്ടിയും വന്നിട്ടില്ലെന്ന് അഖിൽ മാരാർ പറഞ്ഞു.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top