തിരുവനന്തപുരം : വില്ലേജ് ന്യൂസ് ടിവിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജവഹർ ബാലഭവനിൽ കഴിഞ്ഞ അഞ്ചു ദിവസമായി സംഘടിപ്പിച്ച ട്രാവൻകൂർ ആർട്സ് ആൻഡ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ സമാപന ദിവസമായ ഇന്നലെ സാംസ്കാരിക സന്‌ധ്യ യിൽ കലാനിധി സെന്റർ ഫോർ കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ പ്രതിഭകൾ ഒരുക്കിയ സംഗീത – നൃത്ത സമന്വയം പ്രേക്ഷക ശ്രദ്ധ നേടി.
നിറഞ്ഞ സദസിനു മുന്നിൽ ബാലപ്രതിഭകൾ മൂന്ന് മണിക്കൂർ നീണ്ട സംഗീത – നടന വിസ്മയം അവതരിപ്പിച്ചു. പ്രതിഭകൾക്ക് വില്ലേജ് ന്യൂസ് ടി വി യുടെ പുരസ്കാരങ്ങളും പ്രശസ്തി പത്രവും വിതരണം ചെയ്തു.
സൈബർ വിംഗ് മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനയകുമാർ സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്തു. കലാനിധി ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ, വില്ലേജ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സന്തോഷ് രാജശേഖരൻ, ഫെസ്റ്റിവൽ ഡയറക്ടർ സജയ് നാരായൺ, മാനേജിംഗ് ഡയറക്ടർ ബാബു അലത്തറ, പ്രൊഫ രമാബായി, ഡോ സന്തോഷ്
മുക്കം പാലമൂട് രാധാകൃഷ്ണൻ, ശ്രീമതി ജയശ്രീ എന്നിവർ പങ്കെടുത്തു.

