തിരുവനന്തപുരം : ശാന്തി കവാടം റോഡ് ടാറ് പണിക്കിടെ വെള്ളാനകളുടെ നാട് എന്ന മോഹൻലാൽ സിനിമയിലെ മെഗാ ഹിറ്റ് സീനിനെ അനുസ്മരിപ്പിച്ച് അതേ മട്ടിൽ ഒരു യഥാർത്ഥ രംഗം സംഭവിച്ചു.
ഓവർസിയറും സമീപ വാസികളും തൊഴിലാളികളും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ആർക്കും അപായമുണ്ടായില്ല. നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ സ്വയം നീങ്ങി ചിത്രാ നഗർ ഫ്ലാറ്റിന്റെ മതിൽ തകർത്ത് ഇടിച്ചു നിന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
ഹരികിഷോർ സീനിയർ റിപ്പോർട്ടർ
വില്ലേജ് ന്യൂസ് ഉള്ളൂർ
