കരാർ നിയമനം

നാഷണൽ ആയുഷ് മിഷൻ വഴി ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും പദ്ധതികളിലേക്കും കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എം എസ് സി ഫിസിക്കോളജി വിത്ത് ആർ സി ഐ രജിസ്ട്രേഷനുള്ള 40 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോം, ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഫെബ്രുവരി 13ന് വൈകിട്ട് 5 മണി വരെ തപാൽ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04872939190 എന്ന നമ്പറിൽ ബന്ധപ്പെടുക.

കേരകർഷകരുടെ ഉന്നമനത്തിന് കാട്ടൂരിൽ കേരഗ്രാമം പദ്ധതി ആരംഭിച്ചു

കേരകർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 100 ഹെക്‌ടറോളം സ്ഥലത്ത് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു. തെങ്ങ്കൃഷിയുടെ പ്രാധാന്യവും ഉത്പാദനക്ഷമതയും വർദ്ധിപ്പിച്ച് കേരകർഷകരുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കേരള കാർഷിക വികസന കർഷകക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ
നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം പദ്ധതി.

പുത്തൻ ആശയങ്ങൾ ഏറ്റെടുത്ത് പ്രയോഗിക രംഗത്ത് എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. തെങ്ങ് കൃഷിയിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനും, അവർക്ക് വേണ്ട പിന്തുണ നൽകാനും ഇത്തരം പദ്ധതിയിലൂടെ സാധിക്കും. മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിൽ കേരഗ്രാമം പദ്ധതി ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കാട്ടൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.മനു അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാജിത റഹ്മാൻ പദ്ധതി വിശദീകരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ബി പവിത്രൻ മുഖ്യാതിഥിയായി.

കാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി പ്രവീൺ കുമാർ, വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എസ് അനീഷ്, നൂറ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വാർഡ് മെമ്പർമാർ, കേരസമിതി പ്രസിഡന്റ് കെ.കെ ഷൺമുഖൻ, കാർഷിക വികസന സമിതി -പാടശേഖരസമിതി പ്രതിനിധി എം കെ കണ്ണൻ, കാട്ടൂർ കൃഷി ഓഫീസർ എൻ ടി രേഷ്മ, കൃഷി അസിസ്റ്റന്റ് വി. എ ഷൈനി എന്നിവർ പങ്കെടുത്തു.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top