കണ്ണടച്ചു തുറക്കും മുൻപേ തീഗോളമായി

കണ്ണടച്ചു തുറക്കും മുൻപേ തീഗോളമായി

ബാരാമതി : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ജീവനെടുത്ത വിമാനാപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് ദൃക്സാക്ഷി. മുംബൈയിൽ നിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. റൺവേയിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഏകദേശം 100 അടി മുൻപേ വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.

വിമാനം താഴ്ന്നു വന്നപ്പോൾ തന്നെ അത് തകരുമെന്ന് തോന്നിയിരുന്നു. നിമിഷങ്ങൾക്കകം അത് നിലംപതിക്കുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. വിമാനം വലിയ തീഗോളമായി മാറി. അതിനുപിന്നാലെ 4-5 സ്ഫോടനങ്ങൾ കൂടി ഉണ്ടായി,’ ദൃക്സാക്ഷി പറഞ്ഞു.

അപകടം കണ്ട ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്ത് കാരണം ആരെയും രക്ഷിക്കാനായില്ല. അജിത് പവാറും മറ്റ് നാലുപേരുമാണ് വിമാനാപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട ‘ലിയർജെറ്റ് 45’ (Learjet 45) വിമാനം മുൻപ് 2023-ലും അപകടത്തിൽപ്പെട്ടിട്ടുള്ളതാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ബുധനാഴ്ച രാവിലെ 8:45 ഓടെയാണ് അപകടം നടന്നത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്നു വിമാനം. സിഗില പരിഷത്ത് തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായിരുന്നു പവാറിൻ്റെ യാത്ര. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും രണ്ട് ജീവനക്കാരും (ഒരു സെക്യൂരിറ്റി ഓഫീസർ ഉൾപ്പെടെ) അപകടത്തിൽ മരണപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ സ്ഥിരീകരിച്ചു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top