ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം

ചെറുവണ്ണൂർ : ‘തന്തപ്പേര്’ എന്ന മലയാളസിനിമയിലൂടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മൂന്ന് പുരസ്കാരം കരസ്ഥമാക്കിയ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം. ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനപരിപാടി സിനിമാസംവിധായകൻ സിബി മലയിൽ ഉദ്ഘാടനംചെയ്തു. സംവിധായകൻ കമൽ ഉപഹാരംനൽകി. ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ അധ്യക്ഷയായി. കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരംനേടിയ കോൽക്കളി കലാകാരൻ വി. നാരായണൻനായർ, സൗത്ത് ഏഷ്യൻ കോംപാക്ട് ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ അലന്റബാ റോസ് എന്നിവരെ ആദരിച്ചു.

ജില്ലാപഞ്ചായത്തംഗം മുനീർ എരവത്ത്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി. മുംതാസ്, വി.കെ. നാരായണൻ, നഫീസ കൊയിലോത്ത്, പ്രമോദ് ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം വി.ബി. രാജേഷ്, ആദില നിമ്പ്രാസ്, സ്വാഗതസംഘം കൺവീനർ എം.പി. രവി, പ്രോഗാം കമ്മിറ്റി കൺവീനർ ഷാനവാസ് കൈവേലി, എൻ.എം. കുഞ്ഞമ്മത്, വിജയൻ ആവള, എ.ബി. ബിനോയ്, ടി.കെ. രജീഷ്, കൊറ്റോത്ത് അപ്പുക്കുട്ടി, ജി. സ്മിത തുടങ്ങിയവർ സംസാരിച്ചു. ഘോഷയാത്രയും കലാപരിപാടികളും സബർമതി തിയേറ്റർ വില്ലേജ് അവതരിപ്പിച്ച ‘ഒരു കോയിക്കോടൻ ഹൽവ’ നാടകവും അരങ്ങേറി.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top