അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കേരള ആരോഗ്യശാസ്ത്ര സര്‍വകാലശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സില്‍  (എസ്.ടി എച്ച്.എസ്) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബയോടെക്‌നോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ തസ്തികകളിലെക്കാണ് നിയമനം. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെ എം.ടെക്, എം.എസ്.സിയും, പി.എച്ച്.ഡി, നെറ്റ് (കമ്പ്യൂട്ടര്‍ സയന്‍സ്ല്‍ പി എച്ച്.ഡി- നെറ്റ് അഭികാമ്യം).

പ്രായപരിധി പൊതുവിഭാഗം- 2026 ഫെബ്രുവരി 14ന്  45 വയസ്, ഓ ബി സി 48 വയസ്, എസ്.സി, എസ്.ടി 50 വയസ്. അപേക്ഷ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍  സഹിതം ഫെബ്രുവരി 28 നകം രജിസ്ട്രാര്‍, കേരള ആരോഗ്യശാസ്ത്ര സര്‍വകാലശാല, മെഡിക്കല്‍ കോളേജ് പി ഒ, തൃശ്ശൂര്‍, പിന്‍ 680596 എന്ന വിലാസത്തില്‍ തപാല്‍ മുഖേന സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ് സൈറ്റ് www.kuhs.ac.in സന്ദര്‍ശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top