തിരുവനന്തപുരം : – യോദ്ധ, അയലത്തെ അദ്ദേഹം, വാർദ്ധക്യപുരാണം ചെപ്പടിവിദ്യ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, ദൂര ദർശനിലെ “ശകുനപക്ഷി ടെലിഫിലിം സംവിധായകനുമായിരുന്ന ശശിധരൻ ആറാട്ട് വഴിയുടെ സ്മരണാർത്ഥം വേക്കപ്പ് കൾച്ചറൽ ഫോറം സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി ചലചിത്ര കഥാ മത്സരം സംഘടിപ്പിക്കുന്നു.
സ്കൂൾ കോളേജ് അധികൃതർ സാക്ഷ്യ പ്പെടുത്തിയ സൃഷ്ടികൾ ഏപ്രിൽ പതിനഞ്ചാം തീയതിക്ക് മുമ്പായി സെക്രട്ടറി വേക്കപ്പ് കൾച്ചറൽ ഫോറം , TC 91/910, വെൺപാലവട്ടം, ആനയറ തിരുവനന്തപുരം 695029 എന്ന വിലാസത്തിൽ അയക്കുക.
വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ : 99955515884, 8137898339ൽ ബന്ധപ്പെടെണമെന്ന് സെക്രട്ടറി അറിയിച്ചു.
