ചിറയ്ക്കരക്കാവ് ഭഗവതി ക്ഷേത്രം

കല്ലമ്പലം: കീഴ്പേരൂർ ചിറയ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 17 ന് ആരംഭിച്ച് 25 ന് സമാപിക്കും. 17 ന് രാവിലെ 7.30 ന് തൂക്കം രജിസ്ട്രേഷനും വ്രതാരംഭവും.19ന് രാത്രി 8 ന് തോറ്റംപാട്ട്, 8.30 ന് സംഗീത കച്ചേരി. 20 ന് വൈകിട്ട് 6.30 ന് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡോ.എം.ജി ശശിഭൂഷൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ജെ.രാജഗോപാലൻ നായർ അദ്ധ്യക്ഷനാകും. 21 ന് രാവിലെ 7.30 ന് പ്രഭാത ഭക്ഷണം, രാത്രി 8.30 ന് നാടകം.

22 ന് രാവിലെ 10 ന് അശ്വതി പൊങ്കാല, തുടർന്ന് അന്നദാനം, വൈകിട്ട് 5 ന് തിരുവാഭരണ ഘോഷയാത്ര, രാത്രി 8 ന് ഗാനമേള. 23 ന് രാവിലെ 7.30 ന് പ്രഭാത ഭക്ഷണം, 11.30 ന് സദ്യ, വൈകിട്ട് 3.30 ന് തൂക്ക ചമയവും താലപ്പൊലിയും വിളക്കും, 6.30 ന് കെട്ടുകാഴ്ചകൾ, രാത്രി 8 ന് വില്ലിൽ തൂക്കം, 10 ന് കഞ്ഞിസദ്യ, 12 ന് ചുക്കുകാപ്പി വിതരണം തുടർന്ന് വിളക്ക്. 24 ന് രാവിലെ പ്രഭാത ഭക്ഷണം, രാത്രി 7.30 ന് ചെറിയ കുരുതി. 25 ന് രാവിലെ 11.30 ന് സമൂഹ സദ്യ, രാത്രി 8.30 ന് ഫോക് മെഗാ ഷോ, പുലർച്ചെ 1 ന് കുരുതി തർപ്പണം.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top