ആലപ്പുഴ ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 19 വിജ്ഞാൻവാടികളില്‍ കോഓര്‍ഡിനേറ്റര്‍മാരുടെ താല്‍ക്കാലിക നിയമനം നടത്തുന്നു.
ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീൽഡ് പ്രവര്‍ത്തകരായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ സ്വന്തം ജില്ലയില്‍ മാത്രം അപേക്ഷിക്കണം . പ്രായ പരിധി 21-45 വയസ്സ്. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം 8000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. അപേക്ഷകര്‍, യോഗ്യത സാക്ഷ്യപത്രങ്ങള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കുട്ടികളുടെയും യുവാക്കളുടെയും പഠന നിലവാരവും തൊഴില്‍ സാധ്യതകളും വര്‍ദ്ധിപ്പിയ്ക്കുന്നതിനും അതിലൂടെ പട്ടികജാതി ജനവിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ വികസനം സാധ്യമാക്കുന്നതിനുമായി വിജ്ഞാന്‍വാടികളുടെ കാര്യക്ഷമതയും നിലവാരവും ഉയര്‍ത്തുക എന്നതാണ് കോഓര്‍ഡിനേറ്റര്‍മാരുടെ പ്രധാന ചുമതല.
ഫോൺ: 0477-2252548.
(പിആർ/എഎൽപി/329)
