കേരള ഒദ്യോഗിക ഭാഷ കമ്മീഷൻ പ്രസിദ്ധീകരണങ്ങൾ 20% ഡിസ്കൗണ്ടിൽ ലഭ്യമാക്കും

കേന്ദ്ര ആക്ടുകളുടെ മലയാള പരിഭാഷ ആധികാരികമായി പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിൽ പേട്ടയിൽ സ്ഥിതി ചെയ്യുന്ന കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണം) കമ്മീഷൻ. എല്ലാ പ്രസിദ്ധീകരണങ്ങളും പൊതുജനങ്ങൾക്ക് 20 ശതമാനം ഡിസ്‌കൗണ്ടിൽ ലഭ്യമാക്കുന്നു. കൂടാതെ ഭാരതത്തിന്റെ ഭരണഘടനയുടെ നാളിതുവരെയുളള ഭേദഗതികൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച രണ്ടാം ദ്വിഭാഷാപതിപ്പിന്റെ വില്പന നടന്നുവരുന്നു. 

1000 രൂപ മുഖവിലയുളള പതിപ്പ് 20 ശതമാനം കിഴിവിൽ 800 രൂപ വിലയിൽ കമ്മീഷൻ ഓഫീസിൽ നിന്നും നേരിട്ടോ, സെക്രട്ടറി, കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണ) കമ്മീഷൻ, ‘മിലൻ’ T.C 30/1633 KSV-120, പളളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം – 695 024 എന്ന മേൽവിലാസത്തിൽ 900 രൂപ (തപാൽ ചാർജ്ജ് ഉൾപ്പെടെ) മണി ഓർഡർ അയച്ച് തപാൽ മുഖേനയോ പൊതുജനങ്ങൾക്ക് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2743131, 2743657.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top